നെയ്യാറ്റിന്‍കരയില്‍ തീക്കൊളുത്തി മരിച്ച ദമ്പതികളായ രാജന്റേയും അമ്പിളിയുടേയും മക്കള്‍ക്ക് കെപിസിസിയുടെ അടിയന്തര സാമ്പത്തിക സഹായം പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ കൈമാറി.
കഴിഞ്ഞ ദിവസം രാജന്റേയും അമ്പിളിയുടേയും വീട് സന്ദര്‍ശിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കുടുംബത്തിന് സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ നേരിട്ടെത്തി കെപിസിസിയുടെ അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. രാജന്റേയും അമ്പിയുടേയും മക്കള്‍ക്ക് എന്തു സഹായം വേണം എങ്കിലും കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെടാമെന്നും അനില്‍കുമാര്‍ കുടുംബത്തെ അറിയിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെപിസിസി സെക്രട്ടറിമാരായ ആര്‍വി രാജേഷ്, വിനോദ് കൃഷ്ണ, ബ്ലോക്ക് പ്രസിഡന്റ് അവനീന്ദ്രകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് വിപി സുനില്‍, വൈസ് പ്രസിഡന്റ് അനിത, മണ്ഡലം പ്രസിഡന്റ് സത്യകുമാര്‍, പഞ്ചായത്ത് അംഗം പ്രേംരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.