കൊഴുവനാൽ : കൊഴുവനാൽ സെൻറ് : ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് തുടക്കമായി.
ക്യാമ്പിൽ ശ്രീ ടോം തോമസ് , സെൻറ് മേരീസ് എച്ച്.എസ്.എസ് പാല ക്ലാസുകൾ നയിച്ചു. ഓണാഘോഷം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചെണ്ടമേളം, ഊഞ്ഞാലാട്ടം, പൂക്കള മത്സരം ,ഗെയിമുകൾ, ജിഫ്ചിത്രങ്ങൾ തുടങ്ങിയവ പ്രോഗ്രാമിങ്ങ് സോഫ്റ്റ്‌വെയർ ആയ സ്ക്രാച്ച്, ആനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കി.
ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച വിദ്യാർഥികളെ നവംബറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും. 23 കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന് ഹെഡ് മാസ്റ്റർ ശ്രീ സോണി തോമസ് ,ഷാലറ്റ് അഗസ്റ്റിൻ , മിനിമോൾ ജേക്കബ് ,സിബി ഡൊമിനിക്, ജസ്റ്റിൻ, ഷൈനി, ഏലിയാമ്മ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
