Kozhuvanal News

ISRO യിലെ ശാസ്ത്രജ്ഞർക്ക് അഭിനന്ദനമറിയിച്ച് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂൾ

കൊഴുവനാൽ : കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ISRO ശാസ്ത്രജ്ഞർക്ക് അനുമോദന കത്തുകൾ അയച്ചു.

സ്കൂൾ ക്ലബ്ബിലെ കുട്ടികൾ ചന്ദ്രയാൻ 3 ന്റെ സേഫ് ലാൻഡിംഗ് വാർത്താ മാധ്യമങ്ങളിലൂടെ നേരിട്ടു കണ്ടപ്പോൾ ക്ലബ്ബ് അംഗങ്ങളുടെ മനസ്സിലുള്ള ആശയം ടീച്ചർമാരേ അറിയി ക്കുകയും അവരു ടെ നേതൃത്വത്തിൽ അഭിനന്ദനക്കത്ത് തയ്യാറാക്കി പോസ്റ്റിൽ അയക്കുകയുമാണ് ചെയ്തത്.

പരിപാടികൾക്ക് അധ്യാപകരായ അനിത എസ് നായർ, ജിസ് മോൾ ജോസഫ് സിൽജി ജേക്കബ്, വിദ്യാർഥികളായ ജോസ് എബ്രഹാം സണ്ണി, അനന്യ ആർ നായർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.