കൊഴുവനാൽ :ജനോപകാരപ്രദമായ വികസന പദ്ധതികളുടെ വികസന കാഹളം കൊഴുവനാൽ പഞ്ചായത്തിൽ മുഴങ്ങുകയാണ്.ഒരു കോടി 35 ലക്ഷം രൂപായുടെ വികസന പദ്ധതികളാണ് സഹകരണ മന്ത്രി വി എൻ വാസവൻ നാടിനായി സമർപ്പിക്കുന്നത്.
കൊഴുവനാൽ ഗ്രാമ പഞ്ചായത്തിലെ എല്ലാ മെമ്പര്മാരുടെയും,കൂട്ടായ്മയുടെ വിജയമാണ് കഴിഞ്ഞ ഒരു വർഷമായി കൊഴുവനാൽ പഞ്ചായത്തിലാകെ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നു പഞ്ചായത്ത് പ്രസിഡണ്ട് നിമ്മി ട്വിങ്കിൾ രാജ് പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷമായി എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും കോർത്തിണക്കി കൊണ്ടാണ് നാളിതുവരെ കൊഴുവനാൽ പഞ്ചായത്തിൽ നടപ്പിലാക്കാൻ കഴിയാത്തത്ര വികസനങ്ങൾ കരഗതമാക്കുവാൻ സാധിച്ചിട്ടുള്ളത് എന്ന് നിമ്മി ട്വിങ്കിൾ രാജ് കൂട്ടി ചേർത്തു.ജനുവരി 12 നു കൊഴുവനാൽ ടൗണിൽ മാണി സി കാപ്പന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് സഹകരണ മന്ത്രി വി എൻ വാസവൻ ഒരു കോടി 35 ലക്ഷം രൂപയുടെ പദ്ധതികൾ നാടിനു സമർപ്പിക്കുന്നതാണ്.
വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്‌ഘാടനം ജോസ് കെ മാണി എം പി നിർവഹിക്കുന്നതാണ്. ചടങ്ങിൽ തോമസ് ചാഴികാടൻ എം പി മുഖ്യ പ്രഭാഷണം നടത്തും.

തോടനാൽ ആയുർവേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ പ്രവർത്തന ഉദ്‌ഘാടനം ,തോടനാൽ കൃഷി സബ് സെന്റർ ഉദ്‌ഘാടനം,ജല്‍ ജീവന്‍ പദ്ധതിയുടെ ഭാഗമായുളള വിവിധ കുടിവെളള പദ്ധതികളുടെ പുനര്‍സമര്‍പ്പണം,മേവട ജലവിതരണ പദ്ധതിയുടെ മൂരിപ്പാറക്കുന്നു വാട്ടർ ടാങ്ക് ഉദ്‌ഘാടനം,കെഴുവൻകുളം വനിതാ ഫിറ്റ്നസ് സെന്റർ ഉദ്‌ഘാടനം,പകൽ വീട്,കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഹെൽപ്പ് ഡെസ്ക് ഉദ്‌ഘാടനം എന്നിവ നിർവഹിക്കുന്നതാണ്.