Kozhuvanal News

കൊഴുവനാൽ കുടിവെളള പദ്ധതി ടാങ്ക് ഉദ്ഘാടനം ചെയ്തു

കൊഴുവനാൽ: ളാലം ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി 2021-22 ൽ ഉൾപ്പെടുത്തി കൊഴുവനാൽ കുടിവെള്ള പദ്ധതിക്ക് അറയ്ക്കൽ കുന്ന് ഭാഗത്ത് പുതുതായി നിർമിച്ച വാട്ടർ ടാങ്കിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു.

കൊഴുവനാൽ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസി ജോസഫിൻ്റെ ശ്രമഫലമായി 14,40,000 – രൂപാ മുടക്കി നിർമിച്ചതാണ് പുതിയ ടാങ്ക്. ഏകദേശം 200 കുടുംബങ്ങൾക്ക് പുതിയ ടാങ്കിന്റെ പ്രയോജനം ലഭ്യമാവും.

ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, ജോസി ജോസഫ്, മെർലി ജയിംസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസ്സി ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആനീസ് കുര്യൻ, മഞ്ജു ദിലീപ്, ജോർജ്കുട്ടി, സെബാസ്റ്റ്യൻ, ശ്രീകുമാർ റ്റി സി, ബാബു പീടികയിൽ, സണ്ണിച്ചൻ മറ്റം, ഷാജി ഗണപതിപ്ളാക്കൽ, സിബി പുറനാനി, ജോസഫ് പാറൻകുളങ്ങര, തങ്കച്ചൻ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.