കുറവിലങ്ങാട് : കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കോഴാ ജില്ലാ കൃഷിത്തോട്ടത്തില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നീക്കത്തിനെതിരെ നാളെ (ജൂലൈ 19, തിങ്കള്‍) കോഴായില്‍ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയുടെ അദ്ധ്യക്ഷതയിലാണ് ജനകീയ കൂട്ടായ്മ സമരം നടത്തുന്നത്. രാവിലെ 9ന് പള്ളിക്കവലയില്‍ നിന്ന് പ്രതീകാത്മക പ്രകടനം ആരംഭിക്കും.
തുടര്‍ന്ന് 10ന് കോഴാ ബ്ലോക്ക് ഓഫീസ് പടിക്കല്‍ ജനകീയ പ്രതിഷേധ കൂട്ടായ്മ മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, ട്രേഡ് യൂണിയന് നേതാക്കള്‍, സാമൂഹിക സമുദായ സംഘടനാ നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19