Tuesday, July 27, 2021
HomeKuravilangad Newsകോഴായിലെ മാലിന്യ സംസ്‌കരണ പ്ലാന്റ്; പ്രതിഷേധം ജ്വലിക്കുന്നു

കോഴായിലെ മാലിന്യ സംസ്‌കരണ പ്ലാന്റ്; പ്രതിഷേധം ജ്വലിക്കുന്നു

കുറവിലങ്ങാട്/കോഴാ :ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുവാനുള്ള ജില്ലാ ഭരണകൂടത്തിന്റെയും കേരള സര്‍ക്കാരിന്റെയും നീക്കം പിന്‍വലിക്കണമെന്നും കുറവിലങ്ങാട്ടെയും സമീപ പ്രദേശങ്ങളിലെയും ആളുകളുടെ സൈ്വര്യ ജീവിതവും ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തുവാനുള്ള ബാധ്യതയില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്നും മോന്‍സ് ജോസഫ് എം.എല്‍.എ.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ഉണ്ടായപ്പോള്‍ ജനവികാരംമാനിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെട്ട് ജില്ലാ ഫാമിനെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

മാലിന്യ പ്ലാന്റിനെതിരെ പ്രമേയം പാസ്സാക്കി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താത്ത ജില്ലാ പഞ്ചായത്ത് കമ്മിറ്റിയുടെ മൗനം ദുരൂഹമാണെന്നും എം.എല്‍.എ കുറ്റപ്പെടുത്തി. മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉത്തരവിലൂടെ പിന്‍വലിച്ചില്ലെങ്കില്‍ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ സത്യഗ്രഹം അനുഷ്ഠിക്കുമെന്നും എം.എല്‍.എ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, തോമസ് കണ്ണന്തറ, ബേബി തൊണ്ടാംകുഴി, കെ.പി വിജയന്‍, എം.എം ദേവസ്യ, സര്‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ. ജോസ് മാത്യു, വിചാര്‍ വിഭാഗ് ജില്ലാ സെക്രട്ടറി ഇമ്മാനുവല്‍ നിധിരി, ഷാജി തടത്തിപ്പറമ്പില്‍, സജി ജേക്കബ്, ബിജു കൊല്ലംപറമ്പില്‍, സജോ വാന്തിയില്‍, ദേവനാരായണന്‍ വി.വി, സനോജ് മിറ്റത്താനി, ജോസഫ് സെബാസ്റ്റ്യന്‍ തെന്നാട്ടില്‍, അഡ്വ. ജിന്‍സണ്‍ ചെറുമല, ജോര്‍ജ് ജി ചെന്നേലില്‍, സിബി ചിറ്റക്കാട്ട്, ഷാജി പുതിയിടം, ജോയ് ഇടത്തനായില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടെസ്സി സജീവ്, എം.എം ജോസഫ്, ലതിക സാജു, ജോയ്സ് അലക്‌സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മജീഷ്യന്‍ ബെന്‍ മാലിന്യ പ്ലാന്റിന്റെ ദൂഷ്യവശങ്ങള്‍ കാണിച്ചുകൊണ്ട് അവതരിപ്പിച്ച പ്രതിഷേധ മായാജാലപ്രകടനം സമരമുഖത്ത് ആവേശമുണര്‍ത്തി.

ജനകീയ പ്രതിഷേധ കൂട്ടായ്മക്ക് തുടക്കം കുറിച്ചുകൊണ്ട് കുറവിലങ്ങാട് പള്ളിക്കവലയില്‍നിന്നും ആരംഭിച്ച പ്രതീകാത്മക പ്രകടനം കെ.പി.സി.സി അംഗം അഡ്വ. റ്റി ജോസഫ് ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടോണി പെട്ടയ്ക്കാട്ട്, മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് അംഗം സാബു തെങ്ങുംപള്ളില്‍, കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് കെ.ഡി പ്രകാശന്‍, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി ജോബിന്‍ വാഴപ്പള്ളി, വി.യു ചെറിയാന്‍, വി.റ്റി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments