കുറവിലങ്ങാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തില്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് ചികിത്സാകേന്ദ്രം തുടങ്ങി

നിലവിലുള്ള കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി രോഗലക്ഷണങ്ങളില്ലാത്തവരെയും വീടുകളില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവരെയുമാണ് ഇവിടെ പ്രവേശിപ്പിക്കുക. ഇതുവരെ ഇവിടെ അഞ്ചു പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.

സ്റ്റെപ് ഡൗണ്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററായാണ് ഇതിന്റെ പ്രവര്‍ത്തനം. ഉഴവൂര്‍ ബ്ലോക്ക് പ്രദേശത്ത് കുറവിലങ്ങാട്ട് മാത്രമാണ് ഇത്തരം ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Advertisements

ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഇവിടെ താമസിക്കുന്നവര്‍ക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ പഞ്ചായത്താണ് ഒരുക്കുന്നത്.

You May Also Like

Leave a Reply