കനത്ത മഴയും ഉരുള്‍പൊട്ടലും തകര്‍ത്തെറിഞ്ഞ കൂട്ടിക്കല്‍ പ്രദേശത്തെ ജനങ്ങള്‍ക്കു തുണയേകാന്‍ 100 രൂപ ചലഞ്ചുമായി ഈരാറ്റുപേട്ട മുനിസിപ്പല്‍ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി.
ദുരിത ബാധിത മേഖലകളിലെ കാഴ്ചകള്‍ ചങ്ക് പിടയുന്നതാണ്. ഒരായുസ്സിന്റെ അധ്വാനം മുഴുവന്‍ തകര്‍ന്നൊലിച്ച് പോയപ്പോള്‍ നിസ്സഹായ അവസ്ഥയോടെ നിറകണ്ണുകളുമായി നില്‍ക്കുന്ന സഹോദരങ്ങള്‍.
ഇവര്‍ക്കു നഷ്ടപ്പെട്ടതിനു പകരം നല്‍കാന്‍ ഒരിക്കലും നമുക്കാവില്ല. യഥാവിധം ഇവരെ ഒന്ന് സാന്ത്വനിപ്പിക്കുവാനോ, ഒരു കൈ സഹായിക്കുവാനോ നമുക്കാവും. കുറഞ്ഞത് 100 രൂപയെങ്കിലും നല്‍കി സഹകരിക്കണമെന്ന് നല്ലവരായ സഹോദരങ്ങളോട് മുസ്ലീം യൂത്ത് ലീഗ് അഭ്യര്‍ഥിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19