kottayam

വ്യാപാരസ്ഥാപനത്തിൽ നിന്നും ഒരുലക്ഷത്തി മുപ്പത്തൊൻപതിനായിരം രൂപയോളം മോഷ്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം : കോട്ടയം ടൗണിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും പണം മോഷ്ടിച്ച ശേഷം ഒളിവിൽ പോയ തമിഴ്നാട് സ്വദേശിയായ ആളെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്, വെല്ലൂർ സ്വദേശിയായ പളനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ബധിരനും മൂകനുമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സഹായം അഭ്യർത്ഥിച്ചു വന്നശേഷം കോട്ടയം ടൗണിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 139000/- രൂപ മോഷ്ടിച്ച കടന്നു കളയുകയായിരുന്നു.

സ്ഥാപന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിറ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യക അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ പ്രശാന്ത് കുമാർ.കെ.ആർ, സബ് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് ടി, രാജേഷ്. സി.എ, സജികുമാർ.ഐ, അസ്സിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സിജു.കെ.സൈമൺ, സി.പി.ഒ മാരായ ദിലീപ് വർമ്മ, അനു.എസ്, ശ്യാം എസ്.നായർ, ഷൈൻ തമ്പി, പിയൂഷ്.പി.എസ്, ഷൈനു.എസ്, രെവീഷ് കെ.എസ് എന്നിവരും ഈ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published.