കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ രാത്രിയാത്രക്ക് നിരോധനം, ഖനനത്തിനും ആളുകൾ കൂട്ടം കൂടുന്നതിനും വിലക്ക്; നിയന്ത്രണങ്ങൾ അറിയാം

കോട്ടയം: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വ്യാപകമായ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. നിരോധനങ്ങള്‍ ചുവടെ.

🔹ആളുകള്‍ കൂട്ടം കൂടുന്നത്

വെള്ളപ്പൊക്ക ബാധിത മേഖലകളിലും മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളിലും ആളുകള്‍ കൂട്ടം കൂടുന്നതും വെള്ളത്തില്‍ ഇറങ്ങുന്നതും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും. നിരോധനം നടപ്പാക്കുന്നതിന് പോലീസ് നിരീക്ഷണവും ഉണ്ടാകും.

🔹ഖനനം

എല്ലാ വിധ ഖനന പ്രവത്തനങ്ങളും.നിരോധനം മൂന്നു ദിവസത്തേക്ക്.

🔹മലയോര മേഖലയിലെ രാത്രിയാത്ര

ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെയുള്ള വാഹന ഗതാഗതത്തിനും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനമുണ്ട്.

🔹ഗതാഗതം

കേടുപാടുകള്‍ കണ്ടെത്തിയ മൂക്കന്‍പെട്ടി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

Leave a Reply

%d bloggers like this: