കോട്ടയം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബിന്റെ ക്രിസ്ത്മസ്, ന്യൂഈയര്‍ ആഘോഷങ്ങളും, ഫാമിലി മീറ്റിംഗും

കോട്ടയം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബിന്റെ DGവിസിറ്റും ക്രിസ്മസ്, ന്യൂഈയര്‍ ആഘോഷങ്ങളും ഫാമിലി മീറ്റിംഗും സംഘടിപ്പിച്ചു. LN PMjf പ്രിന്‍സ് സ്‌കറിയായുടെ വസതിയില്‍ ക്ലബ്ബ് പ്രസിഡന്റ് ലയണ്‍സുനില്‍ ജോസഫിന്റെ അധ്യക്ഷതയില്‍ കുടിയ പരിപാടിയില്‍ ഡിസ്ട്രിക് ചെയര്‍പേഴ്‌സണ്‍ ലയണ്‍ Mjf ഷാജിലാല്‍ സ്വാഗതം പറഞ്ഞു.

പരിപാടിയില്‍ ‘ലയണെസ്സ് ജിഷാ സന്തോഷ് ഫ്‌ലാഗ് സല്യൂട്ടേഷന്‍ നടത്തി. ഡിസ്ട്രിക് ഗവര്‍ണ്ണര്‍ ലയണ്‍ Mjf Dr. സിപി ജയകുമാര്‍ ക്രിസ്മസ് സന്ദേശം നല്‍കി.

Advertisements

കുട്ടികളുടെ ക്രിസ്മസ് ഗാനങ്ങളും കലാപരിപാടികളും ലയണ്‍സ് കുടുംബാംഗങ്ങളുടെ സംഗമം ഹൃദ്യമാക്കി. ഫസ്റ്റ് DG, പ്രിന്‍സ് സ്‌കറിയാ സന്ദേശം നല്‍കി.

മൂന്ന് നവദമ്പതികളുടെ വിവാഹ ആശംസകളും, ക്രിസ്മസ് കേക്ക് കട്ടിങ്ങും നടന്നു.

DCS, Mjf ലയണ്‍ സുനില്‍കുമാര്‍ ‘ റീജണല്‍ ചെയര്‍മാന്‍, ലയണ്‍ Dr സന്തോഷ് ഗോപി, സോണ്‍ ചെയര്‍മാന്‍ ലയണ്‍ ടി.എം ബിനോയ്, ഡിസ്ട്രിക്ട് പി.ആര്‍.ഒ. LN ജേക്കബ്ബ് പണിക്കര്‍, മുന്‍ zc ലയണ്‍ ബിനോയ് വര്‍ഗീസ്സ്, ട്രഷറര്‍ ലയണ്‍ തോമസ് ഫിലിപ്പ്, LN, Dr അനുകേശ് & ഫാമിലി, ലയണ്‍ ബിനു കോയിക്കല്‍ ഫാമിലി, ലയണ്‍ Dr അരുണ്‍ സാമുവല്‍ & ഫാമിലി, ലയണസ്സ് ലിയോസ്, കപ്‌സ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ലിയോ വിഘ്‌നേഷ് കോയിക്കലിന്റെ സംഗീതം കുടുംബ സംഗമത്തിന് മിഴിവേറ്റി. ക്ലബ്ബ് സെക്രട്ടറി മനോജ് കൂട്ടിക്കല്‍ കൃതജ്ഞത അര്‍പ്പിച്ചു.

You May Also Like

Leave a Reply