കോട്ടയത്ത് റെയില്‍വേ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണു; റെയില്‍ ഗതാഗതം മുടങ്ങി

കോട്ടയം: രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ കോട്ടയത്ത് റെയില്‍വേ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണു. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം എറണാകുളം സ്‌പെഷ്യല്‍ ട്രയിന്‍ ചങ്ങനാശേരിയില്‍ യാത്ര അവസാനിപ്പിച്ചു.

ബുധനാഴ്ച രാവിലെയാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷനു സമീപം ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്. ജീവനക്കാര്‍ ട്രാക്കില്‍ നിന്നും മണ്ണു നീക്കം ചെയ്തു വരുന്നു.

ചുങ്കത്ത് ട്രാക്കിലേക്ക് മരവും ഒടിഞ്ഞു വീണിട്ടുണ്ട്. റെയില്‍വേ ജീവനക്കാരും മറ്റുള്ളവരും സ്ഥലത്തെത്തി പാളത്തില്‍ നിന്നും മണ്ണു നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

Leave a Reply

%d bloggers like this: