കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയില്‍ ലോറിയുടെ പുറകില്‍ ബസ്സ് ഇടിച്ച് അപകടം. കഞ്ഞിക്കുഴിക്ക് സമീപം തങ്കപ്പന്‍ മാടത്തിന് അടുത്തായിരുന്നു അപകടം. അപകടത്തില്‍ സാരമായി പരിക്കേറ്റ ഡ്രൈവറെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയത്തുനിന്നും അയര്‍ക്കുന്നം ഭാഗത്തേയ്ക്ക് വന്ന ഇടശേരി സെന്റ് ജോര്‍ജ്ജ്ബസ്സാണ് അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന ലോറിക്ക് പിന്നില്‍ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ സ്റ്റിയറിംഗിനിടയില്‍ കുടുങ്ങി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് സ്റ്റിയറിംഗിനിടയില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് രാവിലെ 10:30 നായിരുന്നു അപകടം.
അപകടത്തെ തുടര്‍ന്ന് കെകെ റോഡില്‍ അല്പനേരം ഗതാഗത തടസ്സം ഉണ്ടായി. യാത്രക്കാര്‍ സുരക്ഷിതരാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19