കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ സംബന്ധിച്ച് എല്‍ഡിഎഫില്‍ ധാരണ; ആദ്യ രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസിന്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് എല്‍ഡിഎഫില്‍ ധാരണയായി. ഇതനുസരിച്ച് ആദ്യ രണ്ടു വര്‍ഷം പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിന് ലഭിക്കും. നിര്‍മ്മല ജിമ്മി എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി.

തുടര്‍ന്നുള്ള രണ്ട് വര്‍ഷം സിപിഎമ്മിന് ലഭിക്കും. അവസാന വര്‍ഷം സിപിഐക്ക് നല്‍കാനും ധാരണയായി.

Advertisements

വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വീതംവയ്ക്കുന്നതിലും തീരുമാനമായി. ആദ്യ രണ്ടു വര്‍ഷം സിപിഎമ്മിനും മൂന്നാം വര്‍ഷം സിപിഐക്കും അവസാന രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനും വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കും.

You May Also Like

Leave a Reply