കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചു. ആകെയുള്ള 22ല്‍ 14 സീറ്റും പിടിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് അധികാരത്തിലേറുന്നത്.
കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണയോടെ മല്‍സരത്തിനിറങ്ങിയ ഇടതുമുന്നണിക്ക് ചരിത്രജയമാണ് ഇക്കുറി കൈവരിക്കാനായത്.
Advertisements
അതേ സമയം, ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്നും പുറത്താക്കിയ യുഡിഎഫിന് വലിയ തിരിച്ചടിയുമായി ഈ തെരഞ്ഞെടുപ്പ്. ഏഴു സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിനു വിജയിക്കാനായത്. ഒരു സീറ്റില്‍ കേരള ജനപക്ഷവും വിജയിച്ചു.
