ചുഴലിക്കാറ്റ്: അനധികൃത ബോര്‍ഡുകള്‍ നീക്കും; പ്രചാരണ ബോര്‍ഡുകള്‍ താത്കാലികമായി മാറ്റി സ്ഥാനാര്‍ഥികള്‍ സഹകരിക്കണമെന്ന് കളക്ടര്‍

കോട്ടയം ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ ശക്തമായ കാറ്റുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിയന്തരമായി നീക്കം ചെയ്യുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പൊതുമരാമത്ത് റോഡ് വിഭാഗത്തെയും ദേശീയ പാതാ വിഭാഗത്തെയും ചുമതലപ്പെടുത്തി.

അനുമതിയോടെ സ്ഥാപിച്ച ബോര്‍ഡുകളില്‍ അപകട സാധ്യതയുള്ളവ നീക്കം ചെയ്യുന്നതിന് സ്ഥാപിച്ചവര്‍ക്ക് നിര്‍ദേശം നല്‍കും.

Advertisements

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ ബോര്‍ഡുകള്‍ സര്‍ക്കാര്‍ നീക്കം ചെയ്യില്ല. എന്നാല്‍ ഇത്തരം ബോര്‍ഡുകള്‍ പൊതു താത്പര്യം പരിഗണിച്ച് താത്കാലികമായി നീക്കി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ദുരന്തനിവാരണ മുന്നൊരുക്കങ്ങളുമായി സഹകരിക്കണം.

പ്രകൃതിക്ഷോഭ മുന്നറിയിപ്പുള്ള ദിവസങ്ങള്‍ക്കു ശേഷം ഇവ പുനഃസ്ഥാപിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

You May Also Like

Leave a Reply