കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിലേക്ക് അഭിമുഖം നടത്തുന്നു.
സെയിൽസ് ഓഫീസർ, ഗോൾഡ് ലോൺ ഓഫീസർ, ടെല്ലർ, ബ്രാഞ്ച് ഓപ്പറേഷൻസ് ഓഫീസർ, ബ്രാഞ്ച് ഓപ്പറേഷൻസ് മാനേജർ, ബ്രാഞ്ച് ഇൻചാർജ് തസ്തികകളിലെ 150 ഒഴിവുകളിലേക്കാണ് അഭിമുഖം.
ഏതെങ്കിലും സർവകാശാലയിൽ നിന്ന് റഗുലർ ബിരുദം പാസായിരിക്കണം. പ്രായപരിധി പരമാവധി 32 വയസ്. താത്പര്യമുള്ളവർ ജൂലൈ എട്ടിന് രാവിലെ 9.30 മുതൽ ഒരു മണി വരെ ബയോഡാറ്റയുമായി എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0481 -2563451/2565452.