കോട്ടയം ജില്ലയില്‍ പൊതു ചടങ്ങുകള്‍ക്ക് നിയന്ത്രണം; പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ

കോട്ടയം; ജില്ലയില്‍ പൊതു ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എം അഞ്ജന ഉത്തരവായി. പുതിയ ഉത്തരവ് അനുസരിച്ച് വിവാഹത്തിന് പരമാവധി 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും മാത്രമാണ് പങ്കെടുക്കാനാകുക.

വിവാഹം, മരണാനന്ത്ര ചടങ്ങുകള്‍ എന്നിവയ്ക്ക് ഒഴികെയുള്ള ഒത്തുചേരലുകളും പൊതു ചടങ്ങുകളും പരിപാടികളും നിരോധിച്ചിട്ടുമുണ്ട്.

ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരവും ഐപിസി 188, 269 സെക്ഷനുകള്‍ പ്രകാരവും നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: