കോട്ടയം: ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ പുതിയ പ്രസിഡന്റുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വരണാധികാരികളുടെ നേതൃത്വത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 11 നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിനുമായാണ് നടന്നത്.
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം മൂലം ശ്രദ്ധ നേടിയ കോട്ടയം ജില്ലയിലെ പഞ്ചായത്തുകളില്‍ ഇടതുമുന്നണി നേട്ടം കൊയ്തു.
കോട്ടയം ജില്ലാ പഞ്ചായത്ത് അടക്കം ഭരണമുറപ്പിച്ച ഇടതു മുന്നണിക്ക് പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും കരുത്തു കാട്ടാനായി.
രണ്ടു പഞ്ചായത്തുകളില്‍ ഭരണം നേടി എന്‍ഡിഎ മുന്നണിയും കരുത്തുകാട്ടി. പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളിലാണ് ബിജെപി അധികാരം സ്വന്തമാക്കിയത്.
കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ നിര്‍മ്മലാ ജിമ്മി പ്രസിഡന്റായും സിപിഎമ്മിലെ ടി.എസ് ശരത് വൈസ് പ്രസിഡന്റ് ആയും തെരഞ്ഞെടുക്കപ്പെട്ടു. 22ല്‍ 14 അംഗങ്ങളുടെ പിന്തുണയാണ് ഇരുവര്‍ക്കും ലഭിച്ചത്. പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നും ജയിച്ച ജനപക്ഷം അംഗം ഷോണ്‍ ജോര്‍ജ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ അട്ടിമറിയിലൂടെ ഇടതുമുന്നണി ഭരണം പിടിച്ചു. ജനപക്ഷത്തിന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഇവിടെ അധികാരം പിടിച്ചത്. സിപിഎമ്മിലെ ജോര്‍ജ് അത്തിയാലില്‍ പ്രസിഡന്റ് ആയി.
കോട്ടയം ഉഴവൂര്‍ പഞ്ചായത്തില്‍ വണ്‍ ഇന്ത്യ വണ്‍ പെന്ഷന് സംഘടന -ഒഐഒപി നിര്‍ണായകമായി. ഒഐഒപി അംഗം ജോണിസ് പി സ്റ്റീഫന്‍ യുഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി.
നറുക്കെടുപ്പ് നടന്ന നാല് പഞ്ചായത്തുകളില്‍ മൂന്നിടത്ത് എല്‍ഡിഎഫിന് ഭരണം ലഭിച്ചു. മുളക്കുളം, മാഞ്ഞൂര്‍, എരുമേലി പഞ്ചായത്തുകളില്‍ ഇടതുമുന്നണി അധികാരമേറ്റു. ഭരണങ്ങാനം പഞ്ചായത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫിന് ലഭിച്ചു.
പുതിയ പ്രസിഡന്റുമാരുടെ പട്ടിക ചുവടെ.
ജില്ലാ പഞ്ചായത്ത്
1.നിര്‍മ്മല ജിമ്മി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍
1.വാഴൂര്‍ – മുകേഷ് കെ .മണി
2.പള്ളം – ടോമിച്ചന് ജോസഫ്
3.ളാലം – റൂബി ജോസ് ഓമലകത്ത്
4.ഈരാറ്റുപേട്ട – ബിന്ദു സെബാസ്റ്റ്യന്‍
5.പാമ്പാടി – മറിയാമ്മ എബ്രഹാം
6.കാഞ്ഞിരപ്പള്ളി- അജിത രതീഷ്
7.മാടപ്പള്ളി – അലക്സാണ്ടര്‍ പ്രാക്കുഴി
8.വൈക്കം -അഡ്വ. കെ. കെ രഞ്ജിത്ത്
9.കടുത്തുരുത്തി- പി .വി സുനില്‍
10.ഏറ്റുമാനൂര്‍- ആര്യ രാജന്
11.ഉഴവൂര്‍ -ബൈജു ജോണ്‍ പുതിയേടത്ത്ചാലില്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍
1.ചിറക്കടവ് -അഡ്വ.സി.ആര് ശ്രീകുമാരന്‍ നായര്‍
2.കങ്ങഴ- റംല ബീഗം എ.എസ്.
3.നെടുംകുന്നം- ബീന സി.ജെ
4.വെള്ളാവൂര്‍ – ശ്രീജിത്ത് ടി.എസ്
5.വാഴൂര്‍ – വി.പി റെജി
6.കറുകച്ചാല്‍ – ശ്രീജിഷ കിരണ്‍
7.അയര്‍ക്കുന്നം- സീന ബിജു നാരായണന്
8.പുതുപ്പള്ളി- പൊന്നമ്മ ചന്ദ്രന്
9.പനച്ചിക്കാട്- ആനി മാമ്മന്‍
10.കുറിച്ചി – സുജാത സുശീലന്
11.വിജയപുരം – വി.ടി സോമന്‍കുട്ടി
12.കരൂര്‍ -മഞ്ജു ബിജു
13.മുത്തോലി – ജി. രഞ്ജിത് മീനാഭവന്‍
14.കടനാട് – ഉഷ രാജു
15.ഭരണങ്ങാനം – ലിസി സണ്ണി കുന്നേല്‍പുരയിടത്തില്‍
16.മീനച്ചില്‍- ജോയി സെബാസ്റ്റ്യന്‍ കുഴിപ്പാല
17.കൊഴുവനാല്‍ – നിമ്മി മോള് മാനുവല്‍
18.പൂഞ്ഞാര്‍ – ഗീത നോബിള്‍
19.തിടനാട് – വിജി ജോര്‍ജ് വെള്ളൂക്കുന്നേല്‍
20.തലപ്പലം – അനുപമ വിശ്വനാഥ്
21.തലനാട് – രജനി സുധാകരന്
22.മേലുകാവ് – ടി.ജെ ബെഞ്ചമിന്‍ തടത്തിപ്ലാക്കല്
23.തീക്കോയി – കെ.സി ജെയിംസ് കവളമാക്കല്‍
24.പൂഞ്ഞാര്‍ തെക്കേക്കര – ജോര്‍ജ്ജ് മാത്യു
25.മൂന്നിലവ് – ജോഷി ജോഷ്വ
26.അകലക്കുന്നം-ജാന്‍സി ബാബു
27.എലിക്കുളം- എസ്.ഷാജി
28.കൂരോപ്പട- ഷീല ചെറിയാന്
29.പള്ളിക്കത്തോട് – ആശ ഗിരീഷ്
30.പാമ്പാടി – ഡാലി റോയി
31.മീനടം – മോനിച്ചന് കിഴക്കേടം
32.കിടങ്ങൂര്‍- ബോബിച്ചന് കീക്കോലില്‍
33.മണര്‍കാട് – കെ.സി ബിജു
34.കാഞ്ഞിരപ്പള്ളി – കെ ആര് തങ്കപ്പന്
35.എരുമേലി – തങ്കമ്മ ജോര്‍ജുകുട്ടി
36.കൂട്ടിക്കല്‍ – പി.എസ്. സജിമോന്‍
37.കോരുത്തോട് – സന്ധ്യ വിനോദ്
38.പാറത്തോട് – ജോണിക്കുട്ടി എബ്രഹാം മഠത്തിനകം
39.മണിമല – ജെയിംസ് പി. സൈമണ്‍
40.മുണ്ടക്കയം – രേഖ ദാസ്
41.മാടപ്പള്ളി : മണിയമ്മ രാജപ്പന്
42.തൃക്കൊടിത്താനം – കെ. എന്‍. സുവര്‍ണകുമാരി
43.പായിപ്പാട് – കെ.ഡി. മോഹനന്
44.വാകത്താനം – റോസമ്മ മത്തായി
45.വാഴപ്പള്ളി – സോഫി ലാലിച്ചന്‍
46.ഉദയനാപുരം- ഗിരിജ പുഷ്ക്കരന്‍
47.വെച്ചൂര്‍ – കെ. ആര് ഷൈലകുമാര്‍
48.ചെമ്പ് – സുകന്യ സുകുമാരന്‍
49.ടിവി പുരം- കവിത റെജി
50.മറവന്തുരുത്ത് – കെ. ബി. രമ
51.തലയാഴം – കെ.ബിനിമോന്
52.കടുത്തുരുത്തി – സൈനമ്മ ഷാജു
53.കല്ലറ – ജോണി തോട്ടുങ്കല്‍
54.തലയോലപ്പറമ്പ്- ഷാജിമോള്‍ .എന്‍
55.ഞീഴൂര്‍ -സുഷമ പി.ആര്
56.മുളക്കുളം – ടി.കെ വാസുദേവന്‍ നായര്‍
57.വെള്ളൂര്‍ – ലൂക്ക് മാത്യു
58.അയ്മനം- സബിത പ്രേംജി
59.കുമരകം – ധന്യ സാബു
60.ആര്‍പ്പൂക്കര- റോസിലി ടോമിച്ചന്
61.അതിരമ്പുഴ- ബിജു വലിയമല
62.നീണ്ടൂര്‍ – വി.കെ പ്രദീപ്
63.തിരുവാര്‍പ്പ് -അജയന് കെ.മേനോന്
64.ഉഴവൂര്‍- ജോണി പി സ്റ്റീഫന്‍
65.മരങ്ങാട്ടുപിള്ളി- ബെല്‍ജി ഇമ്മാനുവല്‍
66.കടപ്പാമറ്റം- ജോയ് കല്ലുപുര
67.കാണക്കാരി- മിനു മനോജ്
68.കുറവിലങ്ങാട്- മിനി മത്തായി
69.മാഞ്ഞൂര്‍- കോമളവല്ലി രവീന്ദ്രന്
70.രാമപുരം- ഷൈനി സന്തോഷ്
71.വെളിയന്നൂര്‍- സണ്ണി പുതിയടം