കോട്ടയം: ലോകോത്തര കായിക ഇനമായ അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ കോട്ടയം ജില്ലയിൽ പ്രവർത്തനം ആരഭി ച്ചു. കോട്ടയം ജില്ലയിൽ നിന്നും നിരവധി കായിക താരങ്ങളെ വാർത്തെടുക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക തുടങ്ങി നിരവധി ആശയങ്ങൾ മുൻനിർത്തി കോട്ടയം ജില്ലയിൽ അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ പ്രചാരണത്തിനായി അസോസിയേഷൻ രൂപീകൃതമായി.
പ്രസിഡന്റ്ആയി ശ്രീ. ജോസഫ് ചാമക്കാലയും വൈസ് പ്രസിഡൻറ് ആയി ശ്രീ. ഒറയിസൺ സെക്രട്ടറി ശ്രീ. മാർഷൽ മാത്യു കിഴക്കേ മുറിയിൽ, ട്രഷറി ശ്രീ അനൂപ് കെ ജോൺ, അഖില ഷാജി, ജിതിൻ, ജെ ജോസ്,റോണി ജോസഫ് തുടങ്ങിയവരെ തിരഞ്ഞെടുത്തു.


കോട്ടയം ജില്ലാ കേന്ദ്രീകൃതമായി ജില്ലയിലെ വിവിധ സ്കൂളുകൾ കോളേജുകൾ എന്നിവിടങ്ങളിൽ പരീശീ ലനം നൽകുകയും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും അതുവഴി കുട്ടികളുടെ കായികവും മാനസികവും ശാരീരികവുമായ വികസനവും കായികരംഗത്തെ വളർച്ചയും ദേശീയ അന്തർദേശീയ തലത്തിൽ കുട്ടികളെ വാർത്തെടുക്കുന്നതിനും അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ്ശ്രീ ജോസഫ് ചാമക്കാല പറഞ്ഞു. അതിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ മത്സരങ്ങളും പരിശീലനം നൽകുമെന്ന് അറിയിച്ചു.