കോട്ടയം ജില്ലയില്‍ 540 പേര്‍ക്കു കൂടി കോവിഡ്; 527 പേര്‍ക്കും സമ്പര്‍ക്കം മുഖേന വൈറസ് ബാധ

കോട്ടയം ജില്ലയില്‍ 540 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 527 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 4693 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 238 പുരുഷന്‍മാരും 227 സ്ത്രീകളും 75 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 80 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

893 പേര്‍ രോഗമുക്തരായി. 6492 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 52209 പേര്‍ കോവിഡ് ബാധിതരായി. 45520 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12846 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -77
ഏറ്റുമാനൂര്‍ – 44
ചങ്ങനാശേരി – 24

പുതുപ്പള്ളി, മണര്‍കാട് -23
എരുമേലി, കാണക്കാരി – 15
അതിരമ്പുഴ, വാകത്താനം-13
കുമരകം, മാടപ്പള്ളി – 12

പനച്ചിക്കാട്, ആര്‍പ്പൂക്കര, കങ്ങഴ, മൂന്നിലവ്, – 10
കുറിച്ചി, മീനടം, പാമ്പാടി, മീനച്ചില്‍, മുത്തോലി – 9
തീക്കോയി, കാഞ്ഞിരപ്പള്ളി, പാലാ, അകലക്കുന്നം – 8

കടുത്തുരുത്തി, മണിമല, വൈക്കം, അയര്‍ക്കുന്നം, പാറത്തോട് – 7
മുണ്ടക്കയം, മാഞ്ഞൂര്‍-6
നെടുംകുന്നം, കറുകച്ചാല്‍, വെളിയന്നൂര്‍, കരൂര്‍, കൂരോപ്പട – 5

തലയോലപ്പറമ്പ്, വാഴപ്പള്ളി, കടനാട്, പായിപ്പാട്, ചിറക്കടവ്, തലയാഴം – 4
കല്ലറ, വിജയപുരം, വെള്ളൂര്‍, നീണ്ടൂര്‍, വെച്ചൂര്‍, തിടനാട്, കുറവിലങ്ങാട്, പള്ളിക്കത്തോട്, കോരുത്തോട് – 3

ഈരാറ്റുപേട്ട, വാഴൂര്‍, എലിക്കുളം, തിരുവാര്‍പ്പ്, തലപ്പലം, മുളക്കുളം, കിടങ്ങൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, രാമപുരം, ഭരണങ്ങാനം – 2

മറവന്തുരുത്ത്, ചെമ്പ്, ഉഴവൂര്‍, മേലുകാവ്, കടപ്ലാമറ്റം, ടി.വി പുരം, കൊഴുവനാല്‍, അയ്മനം, കൂട്ടിക്കല്‍ – 1

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply