കോട്ടയം ജില്ലയില്‍ 905 രോഗികള്‍; കനത്ത ആശങ്ക

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് 905 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്.

853 പേര്‍ക്കും രോഗബാധ സമ്പര്‍ക്കത്തിലൂടെയാണ്. രോഗബാധിതരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. ഇന്നു 415 പേര്‍ രോഗമുക്തി നേടി.

Advertisements

കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 500നു മുകളില്‍ കോവിഡ് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. ഇത് വലിയ ആശങ്കയ്ക്കു വഴിതെളിക്കുന്നു.

You May Also Like

Leave a Reply