കോട്ടയം ജില്ലയില്‍ 505 പുതിയ കോവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 505 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 501 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 4634 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരില്‍ 256 പുരുഷന്‍മാരും 207 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 66 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

576 പേര്‍ രോഗമുക്തരായി. 5652 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 43133 പേര്‍ കോവിഡ് ബാധിതരായി. 37351 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12360 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

പാലാ- 99
കോട്ടയം-62
ചങ്ങനാശേരി – 34
വാഴപ്പള്ളി-25

വൈക്കം – 15
തലയാഴം, ചിറക്കടവ് – 13
അയ്മനം-12
വാകത്താനം-11

ഈരാറ്റുപേട്ട – 10
കടനാട്, പനച്ചിക്കാട്- 9
മാഞ്ഞൂര്‍, കുമരകം, കോരുത്തോട്, വെച്ചൂര്‍ -8
കൊഴുവനാല്‍, മാടപ്പള്ളി – 7

മണിമല, പാമ്പാടി, കാണക്കാരി, കരൂര്‍, അതിരമ്പുഴ – 6
പായിപ്പാട്, കുറിച്ചി, മണര്‍കാട് – 5
കാഞ്ഞിരപ്പള്ളി, വെളിയന്നൂര്‍, മുണ്ടക്കയം, തിരുവാര്‍പ്പ്, തൃക്കൊടിത്താനം, ഭരണങ്ങാനം, രാമപുരം, മേലുകാവ് – 4

തിടനാട്, വിജയപുരം, മരങ്ങാട്ടുപിള്ളി, ആര്‍പ്പൂക്കര, കിടങ്ങൂര്‍, മുത്തോലി, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, മീനടം, പൂഞ്ഞാര്‍ തെക്കേക്കര, വെള്ളാവൂര്‍, എരുമേലി- 3

പുതുപ്പള്ളി, കടുത്തുരുത്തി, ടി.വി പുരം, പള്ളിക്കത്തോട്, ഉദയനാപുരം, തലയോലപ്പറമ്പ്, എലിക്കുളം, നീണ്ടൂര്‍, തലപ്പലം, കൂരോപ്പട, അകലക്കുന്നം – 2

പാറത്തോട്, മീനച്ചില്‍, വെള്ളൂര്‍, കുറവിലങ്ങാട്, വാഴൂര്‍, ഉഴവൂര്‍, ഞീഴൂര്‍, ചെമ്പ്, തലനാട്, മറവന്തുരുത്ത്, തീക്കോയി, മൂന്നിലവ് – 1

You May Also Like

Leave a Reply