കോട്ടയം ജില്ലയില്‍ 760 പുതിയ കോവിഡ് രോഗികള്‍; സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് കോട്ടയത്ത്

കോട്ടയം ജില്ലയില്‍ 760 പുതിയ കോവിഡ് രോഗികള്‍. സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് കോട്ടയത്ത്. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 12.85%.

കോട്ടയം ജില്ലയില്‍ 760 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 757 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 5910 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരില്‍ 387 പുരുഷന്‍മാരും 285 സ്ത്രീകളും 88 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

474 പേര്‍ രോഗമുക്തരായി. 6241 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 46269 പേര്‍ കോവിഡ് ബാധിതരായി. 40253 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13623 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം – 72
എരുമേലി- 71
കുറിച്ചി -32
വാകത്താനം – 25

എലിക്കുളം – 24
കാണക്കാരി, ഏറ്റുമാനൂര്‍ – 23
മാടപ്പള്ളി – 20
തൃക്കൊടിത്താനം, ഈരാറ്റുപേട്ട -19

തലയോലപ്പറമ്പ്-18
ചങ്ങനാശേരി, പാമ്പാടി – 17
മുണ്ടക്കയം, വാഴപ്പള്ളി, അകലക്കുന്നം -15
കടനാട്, കിടങ്ങൂര്‍, അതിരമ്പുഴ, ഉഴവൂര്‍ -14

കല്ലറ, വൈക്കം-13
വെള്ളാവൂര്‍, വെച്ചൂര്‍ – 12
രാമപുരം, കരൂര്‍, കുമരകം, അയര്‍ക്കുന്നം -11
കോരുത്തോട്, കുറവിലങ്ങാട്, മാഞ്ഞൂര്‍-10

കൂരോപ്പട, തിരുവാര്‍പ്പ്, ആര്‍പ്പൂക്കര – 8
പുതുപ്പള്ളി, മുളക്കുളം – 7
നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര, നീണ്ടൂര്‍-6

കാഞ്ഞിരപ്പള്ളി, മണിമല, പനച്ചിക്കാട്, ഞീഴൂര്‍, ചിറക്കടവ്, കടുത്തുരുത്തി, മറവന്തുരുത്ത് – 5
പാലാ, പാറത്തോട്, പള്ളിക്കത്തോട്, ടി.വി പുരം, തലയാഴം – 4

ഉദയനാപുരം, തീക്കോയി, കൊഴുവനാല്‍, മണര്‍കാട്, വാഴൂര്‍, കറുകച്ചാല്‍, തിടനാട് – 3
വെള്ളൂര്‍, അയ്മനം, മീനടം, മുത്തോലി, മൂന്നിലവ്, കങ്ങഴ, മീനച്ചില്‍ – 2
പായിപ്പാട്, ചെമ്പ്, തലനാട്, തലപ്പലം,കടപ്ലാമറ്റം, പൂഞ്ഞാര്‍, വിജയപുരീ, ഭരണങ്ങാനം, മരങ്ങാട്ടുപിള്ളി – 1

You May Also Like

Leave a Reply