കോട്ടയം ജില്ലയില്‍ 568 പുതിയ കോവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 568 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 563 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 4764 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 271 പുരുഷന്‍മാരും 231 സ്ത്രീകളും 66 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisements

409 പേര്‍ രോഗമുക്തരായി. 5652 പേരാണ് നിലവില്‍ 5652 ചികിത്സയിലുള്ളത്. ഇതുവരെ ആകെ 43133 പേര്‍ കോവിഡ് ബാധിതരായി. 37351 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12360 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം – 46
വാഴപ്പള്ളി-42
അയര്‍ക്കുന്നം – 32
ചങ്ങനാശേരി -26

കാഞ്ഞിരപ്പള്ളി, എരുമേലി – 24
പാറത്തോട് – 20
ചെമ്പ്, മുണ്ടക്കയം – 18
നെടുംകുന്നം – 17

ഏറ്റുമാനൂര്‍ – 15
കോരുത്തോട് – 14
കുറവിലങ്ങാട്, കുമരകം -13
വാകത്താനം, വെള്ളൂര്‍, അയ്മനം-12

രാമപുരം, മണിമല – 11
ടി.വി പുരം, എലിക്കുളം, മുളക്കുളം-10
വൈക്കം – 9
കറുകച്ചാല്‍, കിടങ്ങൂര്‍ -8

പാലാ, പാമ്പാടി – 7
അകലക്കുന്നം, കാണക്കാരി, കടുത്തുരുത്തി, ഭരണങ്ങാനം, ഉദയനാപുരം, കടപ്ലാമറ്റം, അതിരമ്പുഴ, മണര്‍കാട്, വാഴൂര്‍ – 5

വെളിയന്നൂര്‍, കൂരോപ്പട, തിരുവാര്‍പ്പ്, കല്ലറ, പൂഞ്ഞാര്‍, ചിറക്കടവ്, വിജയപുരം – 4
തലയോലപ്പറമ്പ്, പായിപ്പാട്, ഞീഴൂര്‍, കടനാട്, തലയാഴം, തൃക്കൊടിത്താനം – 3

മാടപ്പള്ളി, മീനച്ചില്‍, മറവന്തുരുത്ത്, മുത്തോലി, കങ്ങഴ, ഉഴവൂര്‍, പുതുപ്പള്ളി, നീണ്ടൂര്‍, മാഞ്ഞൂര്‍, മരങ്ങാട്ടുപിള്ളി – 2
പള്ളിക്കത്തോട്, കൊഴുവനാല്‍, വെച്ചൂര്‍, ഈരാറ്റുപേട്ട, കരൂര്‍, മേലുകാവ്, തീക്കോയി, കുറിച്ചി – 1

You May Also Like

Leave a Reply