പിടിവിട്ട് കുതിച്ച് കോവിഡ്; കോട്ടയം ജില്ലയില്‍ 2140 പേര്‍ക്ക് കോവിഡ്, ഏറ്റവും ഉയര്‍ന്ന നിരക്ക്

കോട്ടയം ജില്ലയില്‍ 2140 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചതായി കണ്ടെത്തി. ഇതാദ്യമായാണ് ജില്ലയില്‍ ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടായിരം കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 24.75 ശതമാനമാണ്.

2119 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 36 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായി. പുതിയതായി 8646 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരില്‍ 1062 പുരുഷന്‍മാരും 883 സ്ത്രീകളും 195 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

379 പേര്‍ രോഗമുക്തരായി.10878 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 98633 പേര്‍ കോവിഡ് ബാധിതരായി. 86889 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25859 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-235
രാമപുരം-101
ഏറ്റുമാനൂര്‍-81
ചങ്ങനാശേരി-64

കുമരകം-55
മാഞ്ഞൂര്‍, കടുത്തുരുത്തി-54
വൈക്കം-53
പാമ്പാടി-48

എരുമേലി, അയര്‍ക്കുന്നം-46
അതിരമ്പുഴ-43
മുളക്കുളം-42
ചെമ്പ്- 40
തൃക്കൊടിത്താനം-38

എലിക്കുളം, വെള്ളൂര്‍,മണര്‍കാട്-37
ഉദയനാപുരം-34
കിടങ്ങൂര്‍, മാടപ്പള്ളി-33
ഞീഴൂര്‍-32

ഉഴവൂര്‍-31
തയോലപ്പറമ്പ്, ടി.വി പുരം, നീണ്ടൂര്‍, പുതുപ്പള്ളി-29
മറവന്തുരുത്ത്, ആര്‍പ്പൂക്കര-28
കാഞ്ഞിരപ്പള്ളി-27

കുറവിലങ്ങാട്, വെള്ളാവൂര്‍-26
വാഴൂര്‍, കാണക്കാരി-25
വാഴപ്പള്ളി- 23
പാലാ, കങ്ങഴ- 22

ഈരാറ്റുപേട്ട, ഭരണങ്ങാനം, മുണ്ടക്കയം-21
വാകത്താനം, കൂരോപ്പട, കുറിച്ചി, പനച്ചിക്കാട്, കൊഴുവനാല്‍-20
മരങ്ങാട്ടുപിള്ളി, തിരുവാര്‍പ്പ്, മീനച്ചില്‍-19
അയ്മനം, പള്ളിക്കത്തോട്-18

നെടുംകുന്നം, ചിറക്കടവ്-17
മേലുകാവ്, തലയാഴം-16
പാറത്തോട്-15
വിജയപുരം, തലപ്പലം, വെച്ചൂര്‍-13

മുത്തോലി, പായിപ്പാട്-12
മീനടം-11
കരൂര്‍-10
കറുകച്ചാല്‍-9

കടപ്ലാമറ്റം, അകലക്കുന്നം, കോരുത്തോട്-8
തിടനാട്-7
മൂന്നിലവ്, തീക്കോയി, തലനാട്-5

കടനാട്, മണിമല, പൂഞ്ഞാര്‍-4
പൂഞ്ഞാര്‍ തെക്കേക്കര, വെളിയന്നൂര്‍-3
കല്ലറ, കൂട്ടിക്കല്‍-2

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply