Main News

കോട്ടയം ജില്ലയില്‍ പൊതുവിലുള്ള നിയന്ത്രണങ്ങളും ഇളവുകളും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പൊതുവായ നിയന്ത്രണങ്ങളും ഇളവുകളും ചുവടെ.

അനുബന്ധം 1 – ജില്ല ഒട്ടാകെ അനുവദനീയമായ മറ്റ് പ്രവര്‍ത്തനങ്ങള്‍

1.വ്യവസായിക, കാര്‍ഷിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ക്വാറി ഉള്‍പ്പെടെ പ്രവര്‍ത്തിക്കാവുന്നതാണ്. ഇതിലേയ്ക്കാവശ്യമായ തൊഴിലാളികള്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് യാത്ര അനുവദനീയമാണ്.

ഈ മേഖലയിലേയ്ക്ക് ആവശ്യമായ അസംസ്തൃത സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ (പായ്‌ക്കേജിംഗ് മെറ്റീരിയല്‍ ഉള്‍പ്പെടെ) രാവിലെ 7 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

2.അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന താഴെ ചേര്‍ത്തിരിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകുന്നേരം 8 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.

ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍
റേഷന്‍ കടകള്‍
പലചരക്ക് കടകള്‍
പാലും പാല്‍ ഉല്പന്നങ്ങളും വില്‍ക്കുന്ന കടകള്‍

പഴം, പച്ചക്കറി കടകള്‍
മത്സ്യ മാംസ വിപണനം നടത്തുന്ന കടകള്‍
കാലിത്തീറ്റ, കോഴിത്തീറ്റ കടകള്‍
വളം, കീടനാശിനി വില്‍ക്കുന്ന കടകള്‍
ബേക്കറികള്‍

3.അവശ്യ ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തനാനുമതി ഉള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍

പ്രതിരോധം
ആരോഗ്യം
കേന്ദ്ര സേന
ട്രഷറി

പെട്രോളിയം / എല്‍.പി.ജി സേവനങ്ങള്‍
വൈദ്യുതി ഉല്ലാദനം, വിതരണം
പോസ്റ്റല്‍ വകുപ്പും പോസ്റ്റ് ഓഫീസുകളും
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍

കാലാവസ്ഥ പ്രവചനവൃമായി ബന്ധപ്പെട്ട ഏജന്‍സികള്‍
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യ,
ഇന്ത്യന്‍ മെറ്റിരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്
സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍

എയര്‍പോര്‍ട്ട് / സീ പോര്‍ട്ട് / റെയില്‍വെ
തൊഴില്‍ വകുപ്പ്

റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസ്
ഇ.എസ്.ഐ.
റവന്യൂ,
തദ്ദേശ സ്വയംഭരണം
ഫുഡ് & സിവില്‍ സപ്ലൈസ്

വ്യവസായം
കേരള ഐ.റ്റി. മിഷന്‍
ജലസേചനം
മൃഗസംരക്ഷണം

സാമൂഹ്യനീതി വകുപ്പ്
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ്
പോലീസ്
എക്‌സൈസ്

ഹോം ഗാര്‍ഡ്‌സ്
സിവില്‍ ഡിഫന്‍സ്
ഫയര്‍ & റെസ്‌ക്യൂ
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്

വനം, വന്യജീവി
ജയില്‍ വകുപ്പ്
സാനിറ്റേഷന്‍
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്

മലപാതഗമായ
ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്
വനിതാ ശിശു വികസനം
ക്ഷീരവികസനം

നോര്‍ക്ക
രജിസ്‌ട്രേഷന്‍
ലോട്ടറി വകുപ്പ്
അക്കാണ്ടന്റ് ജനറല്‍ ഓഫീസ്

4.മെഡിക്കല്‍ സ്റ്റോറുകള്‍, ഡിസ്‌പെന്‍സറികള്‍, മെഡിക്കല്‍ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ ലാബോറട്ടറികള്‍, ആശുപത്രികളുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍

5.പെട്രോള്‍ പമ്പുകള്‍, എല്‍.പി.ജി. സേവനങ്ങള്‍

6.കോള്‍ഡ് സ്റ്റോറേജുകള്‍, വെയര്‍ ഹാസുകള്‍

7.പ്രൈവറ്റ് സെക്യൂരിറ്റി സര്‍വ്വീസ്

8.കേബിള്‍, ഡി.്‌റി.എച്ച്. സര്‍വ്വീസ്

9.ടെലികമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ്, കേബിള്‍ സര്‍വ്വീസ്

10.ഐ.ടി. അനുബന്ധ സ്ഥാപനങ്ങള്‍

11.പ്രിന്റ്/ഇലക്ട്രോണിക്/സോഷ്യല്‍ മീഡിയ

12.കോ-ഓപ്പറേറ്റിവ് ക്രഡിറ്റ് സൊസൈറ്റികള്‍

13.ഇ-കോമ്മേഴ്‌സ്, അവയുടെ വാഹനങ്ങള്‍

14.മത്സ്യബന്ധനം

15.പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍

16.മാലിന്യ സംസ്‌കരണം

17.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മാസ്‌ക്, സാനിറ്റൈസര്‍, പി.പി.ഇ. കിറ്റ്, എന്നിവയുടെ ഉല്പാദനവും വിതരണവും.

18.കള്ള് ഷാപ്പുകള്‍ (പാഴ്‌സല്‍ സര്‍വ്വീസുകള്‍ മാത്രം)
19.പ്രകൃതിദത്ത റബ്ബറിന്റെ വില്‍പനയും ഗതാഗതവും

20.ടാക്‌സികളും ഓട്ടോറിക്ഷകളും (എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും, വാക്‌സിനേഷന്‍, ആശുപത്രി ആവശ്യങ്ങള്‍ക്ക്, അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന്
മാത്രം). ടാക്‌സികളില്‍ ഡ്രൈവറും 3 യാത്രക്കാരും ഓട്ടോറിക്ഷകളില്‍ ഡ്രൈവറും 2 യാത്രക്കാരും
അനുവദനീയമാണ്. കുടുംബാംഗങ്ങളാണെങ്കില്‍ നിയന്ത്രണം ബാധകമല്ല.

21.ഇലക്ടിക്കല്‍, പ്ലംബിംഗ്, ലിഫ്റ്റ്, എ.സി മെക്കാനിക്കുകള്‍ക്ക് വീടുകളില്‍ ചെന്ന് സര്‍വ്വീസ് നടത്താവുന്നതാണ്.

22.മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍
23.കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള യാത്രാ സാകര്യം
24.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടുള്ള തൊഴിലുറപ്പ് ജോലികള്‍

25.അഡ്വക്കേറ്റുമാരുടെ ഓഫീസും അവരുടെ ജീവനക്കാര്‍ക്കും കോടതിയില്‍ ഫിസിക്കല്‍ സിറ്റിംഗ് ഉള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. (കാറ്റഗറി ഡി ഒഴിച്ച്)

26.ആര്‍.ഡി കളക്ഷന്‍ ഏജന്റ്‌സ്
27.വെട്ടുകല്ല് നിര്‍മ്മാണം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍

28.പൊതുഗതാഗതം (കെഎസ്ആര്‍ടിസി, സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ) കോവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് ആവശ്യാനുസരണം നടത്താവുന്നതാണ്. എന്നാല്‍ ഡി കാറ്റഗറിയില്‍പ്പെട്ട സ്ഥലങ്ങളില്‍ സ്റ്റോപ്പുകള്‍ അനുവദനീയമല്ല.

29.ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍ മുതല്‍ വെള്ളി വരെ 5 ദിവസം പ്രവര്‍ത്തിക്കാവുന്നതാണ്. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാവുന്നതാണ്. 31.07.2021 ശനിയാഴ്ച നെഗോഷ്യബിള്‍ ഇന്‍സ്പമെന്റ്‌സ് ആക്ട് പ്രകാരം ബാങ്കുകള്‍ക്ക് അവധി ദിവസം ആയിരിക്കുന്നതാണ്.

30.പൊതുപരിപാടികളോ ആള്‍ക്കൂട്ടങ്ങളോ യാതൊരു കാരണവശാലും അനുവദനീയമല്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവ പരമാവധി 20 പേരെ ഉള്‍പ്പെടുത്തി നടത്താവുന്നതാണ്.

31.കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പൊതുപരീക്ഷകള്‍, സ്യോര്‍ട്ട്‌സ് സെലക്ഷന്‍ ട്രയല്‍സ് അടക്കം ശനി, ഞായര്‍ ദിസങ്ങളില്‍ ഉള്‍പ്പെടെ അനുവദനീയമാണ്.

32.കോവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് സിനിമ, ടെലിവിഷന്‍ സീരിയലുകളുടെ ഇന്‍ഡോര്‍ ഷൂട്ടിംഗ് അനുവദനീയമാണ്. കണ്ടെയിന്‍മെന്റ് സോണില്‍ ഇവ അനുവദനീയമല്ല.

33.വിനോദ പരിപാടികള്‍, ഇന്‍ഡോര്‍ പ്രോഗ്രാമുകള്‍ എന്നിവ അനുവദനീയമല്ല.
34.ടൂറിസം – എ, ബി കാറ്റഗറിയില്‍ മാത്രമെ അനുവദനീയമായുള്ളൂ.

ശനി, ഞായര്‍ ദിവസങ്ങളില്‍ ജില്ല ഒട്ടാകെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയിരിക്കുന്നതും അന്നേ ദിവസം ചുവടെ ചേര്‍ക്കുന്ന പ്രവര്‍ത്തികള്‍ മാത്രം അനുവദനീയവുമാണ്.

അടിയന്തര അവശ്യ സര്‍വ്വീസില്‍പ്പെട്ട കേന്ദ്ര-സംസ്ഥാന-സ്വയംഭരണ സ്ഥാപനങ്ങള്‍, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ ഓഫീസുകള്‍ക്കും അവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും യാത്ര ചെയ്യാവുന്നതാണ്.

അടിയന്തര അവശ്യ സര്‍വ്വീസുകളില്‍പ്പെട്ടതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്പനികളും മറ്റ് സ്ഥാപനങ്ങളും. മേല്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.

അവശ്യസാധനങ്ങള്‍ (പലചരക്ക്), പഴം പച്ചക്കറി കടകള്‍, പാല്‍ ഉല്പാദന വിതരണ കേന്ദ്രങ്ങള്‍, കള്ള് ഷാപ്പുകള്‍, മത്സ്യ മാംസ വിതരണ കേന്ദ്രങ്ങള്‍ എന്നിവ രാവിലെ 7 മുതല്‍ വൈകിട്ട് 7 മണി വരെ പ്രവര്‍ത്തിക്കാവൃന്നതാണ്. ടി വ്യാപര സ്ഥാപനങ്ങള്‍ കഴിവതും ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കേണ്ടതാണ്. മറ്റ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുന്നതല്ല.

ഹോട്ടലുകള്‍, പാഴ്‌സലുകള്‍ / ഹോം ഡെലിവറിയ്ക്കായി മാത്രം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ
പ്രവര്‍ത്തിക്കാവുന്നതാണ്.

ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍, പൊതുഗതാഗതം, ചരക്കു വാഹനങ്ങള്‍, എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടേയ്ുള്ള സ്വകാര്യ-പൊതു യാത്രാ വാഹനങ്ങള്‍ എന്നിവ മതിയായ യാത്രാ രേഖകളോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി അനുവദനീയമാണ്.

രോഗികള്‍ അവരുടെ സഹായികള്‍, വാക്‌സിനേഷനു പോകുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയില്‍
കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തു വിവാഹം, ഗൃഹപ്രവേശം എന്നിവ
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തി അനുവദനീയമാണ്.

ലോക്ക്ഡൗണ്‍ കാലയളവില്‍ അനുവദനീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാ
സൈറ്റ് എന്‍ജിനീയേഴ്‌സ് / സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് അവരുടെ സ്ഥാപനം നല്‍കുന്ന
തിരിച്ചറിയില്‍ കാര്‍ഡോ അതാത് സ്ഥാപനങ്ങള്‍ നല്‍കിയ അനുമതി പത്രമോ ഉപയോഗിച്ച്
ജോലി സ്ഥലത്തേയ്ക്കും വീട്ടിലേക്കും യാത്ര ചെയ്യാവുന്നതാണ്. ഈ ദിവസങ്ങളില്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എസ്.എച്ച്.ഒ. യുടെ അനുമതി വാങ്ങേണ്ടതാണ്.

Leave a Reply

Your email address will not be published.