Main News

പാലാ-10, ഈരാറ്റുപേട്ട -7; കോട്ടയം ജില്ലയില്‍ 1013 പേര്‍ക്ക് കോവിഡ്; 1145 പേര്‍ക്ക് രോഗമുക്തി

കോട്ടയം: ജില്ലയില്‍ 1013 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 990 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 23 പേര്‍ രോഗബാധിതരായി. 1145 പേര്‍ രോഗമുക്തരായി. പുതിയതായി 5389 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 448 പുരുഷന്‍മാരും 439 സ്ത്രീകളും 126 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 7334 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 285722 പേര്‍ കോവിഡ് ബാധിതരായി. 275792 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 52491 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-94
അതിരമ്പുഴ-68
പനച്ചിക്കാട്-63
വെള്ളൂര്‍-42

ഏറ്റുമാനൂര്‍-40
തൃക്കൊടിത്താനം-36
കിടങ്ങൂര്‍-32
പായിപ്പാട്-26

കൂരോപ്പട, ചങ്ങനാശേരി-24
വൈക്കം-23
കടുത്തുരുത്തി, പാമ്പാടി, ആര്‍പ്പൂക്കര-21

കാണക്കാരി, കാഞ്ഞിരപ്പള്ളി, കോരുത്തോട്-18
കുറവിലങ്ങാട്-15
മണര്‍കാട്, ഞീഴൂര്‍, പുതുപ്പള്ളി, മുണ്ടക്കയം-14

അയര്‍ക്കുന്നം, മാഞ്ഞൂര്‍, എരുമേലി-13
രാമപുരം, മുളക്കുളം, മുത്തോലി, അയ്മനം-11
മരങ്ങാട്ടുപിള്ളി, കങ്ങഴ, ചിറക്കടവ്, പാലാ-10

നീണ്ടൂര്‍, മീനച്ചില്‍-9
കല്ലറ, വാഴൂര്‍, ഉദയനാപുരം, നെടുംകുന്നം, കൂട്ടിക്കല്‍, മാടപ്പള്ളി-8

പാറത്തോട്, കരൂര്‍, വാഴപ്പള്ളി, മീനടം, തിരുവാര്‍പ്പ്, ഈരാറ്റുപേട്ട, വെച്ചൂര്‍-7
കറുകച്ചാല്‍, വാകത്താനം, ഉഴവൂര്‍, അകലക്കുന്നം, പള്ളിക്കത്തോട്, മണിമല, മറവന്തുരുത്ത്, ചെമ്പ്, തലപ്പലം-6

കുറിച്ചി-5
വെളിയന്നൂര്‍, ടി.വി പുരം, തിടനാട്, തലനാട്, കടപ്ലാമറ്റം, ഭരണങ്ങാനം-4
മേലുകാവ്, വിജയപുരം, കൊഴുവനാല്‍, വെള്ളാവൂര്‍, പൂഞ്ഞാര്‍-3
കുമരകം, തലയോലപ്പറമ്പ്, എലിക്കുളം-2
പൂഞ്ഞാര്‍ തെക്കേക്കര, കടനാട്-1

Leave a Reply

Your email address will not be published.