ആശങ്കയായി രോഗലക്ഷണങ്ങളില്ലാതെ രോഗബാധ; 14 പേരില്‍ ഏഴു പേര്‍ക്കും ലക്ഷണങ്ങളില്

കോട്ടയം: ജില്ലയില്‍ ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 50 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. 14 പേര്‍ക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഏഴു പേര്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

രോഗലക്ഷണങ്ങള്‍ ഇല്ലാതെ രോഗബാധ സ്ഥിരീകരിക്കുന്നതു ആശങ്കയ്ക്കു കാരണമായിട്ടുണ്ട്.

ഇന്നു രോഗം സ്ഥിരീകരിച്ച തെള്ളകം സ്വദേശിനി (58), അയര്‍ക്കുന്നം സ്വദേശി(31), മരങ്ങാട്ടുപിള്ളി സ്വദേശി (26), മാടപ്പള്ളി സ്വദേശി (50), പാറത്തോട് സ്വദേശിനി(62), വാഴപ്പള്ളി സ്വദേശി(62) എന്നിവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

ഇവര്‍ക്കൊപ്പം ഇന്നു കോട്ടയത്തു രോഗം സ്ഥിരീകരിച്ച ഝാര്‍ഖണ്ഡ് സ്വദേശിനി (25)ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. കോട്ടയം ജില്ലയില്‍ ജോലി ചെയ്യുന്ന പിതാവിനൊപ്പം അയര്‍ക്കുന്നത്തെ വീട്ടില്‍ കഴിയുകയായിരുന്നു ഇവര്‍.

Leave a Reply

%d bloggers like this: