സമ്പര്‍ക്കം മൂലം 36 പേര്‍ക്കു കൂടി കോവിഡ്; ആകെ 46 പുതിയ രോഗികള്‍, ചങ്ങനാശേരിയില്‍ 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; വിശദാംശങ്ങള്‍

കോട്ടയം: ജില്ലയില്‍ സമ്പര്‍ക്കം മുഖേന 36 പേര്‍ക്കു കൂടി കോവിഡ് 19 ബാധിച്ചു. ഇവര്‍ ഉള്‍പ്പെടെ ആകെ 46 പേര്‍ പുതിയതായി രോഗബാധിതരായി. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരില്‍ 20 പേര്‍ ചങ്ങനാശേരി മേഖലയിലാണ്.

ചങ്ങനാശേരി മാര്‍ക്കറ്റില്‍ ആരോഗ്യ വകുപ്പ് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥീരീകരിച്ചത്. ഇതോടെ ചങ്ങനാശേരി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി.

ജില്ലയില്‍ ഇതുവരെ 521 പേര്‍ക്ക് കോവിഡ് ബാധിച്ചു. 253 പേര്‍ രോഗമുക്തരായി. 268 പേര്‍ ചികിത്സയിലുണ്ട്.

മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-87, പാലാ ജനറല്‍ ആശുപത്രി-59, അകലക്കുന്നം പ്രാഥിക ചികിത്സാ കേന്ദ്രം-47, കോട്ടയം ജനറല്‍ ആശുപത്രി-38, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -32, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി-2, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

രോഗം സ്ഥിരീകരിച്ചവര്‍

സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവര്‍

ചങ്ങനാശേരി മാര്‍ക്കറ്റിലുള്ളവരും ഇവിടെ നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നവരും.

1.ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശിനിയായ വീട്ടമ്മ(62).

2.ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(50)

3.ചങ്ങനാശേരി മാര്‍ക്കറ്റില്‍ മത്സ്യവ്യാപാരിയായ പായിപ്പാട് സ്വദേശി(34).

4.ചങ്ങനാശേരി മാര്‍ക്കറ്റില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച വാഴപ്പള്ളി സ്വദേശിയുടെ ബന്ധുവായ ആണ്‍കുട്ടി(10).

5.വീട്ടമ്മയായ വെട്ടിത്തുരുത്ത് സ്വദേശിനി(43)

6.ചങ്ങനാശേരി മാര്‍ക്കറ്റില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച വാഴപ്പള്ളി സ്വദേശിയുടെ ബന്ധു(40).

7.ചങ്ങനാശേരി മാര്‍ക്കറ്റില്‍ ജീവനക്കാരനായ പുഴവാത് സ്വദേശി(25).

8.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ പായിപ്പാട് സ്വദേശി(49)

9.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ ചങ്ങനാശേരി സ്വദേശി(47)

10.ചങ്ങനാശേരി മത്സ്യമാര്‍ക്കറ്റിലെ ജീവനക്കാരനായ പായിപ്പാട് സ്വദേശി(17).

11.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ പുഴവാത് സ്വദേശി(47)

12.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ ചങ്ങനാശേരി സ്വദേശി(58)

13.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ വാലുമ്മേച്ചിറ സ്വദേശി(70)

14.ചങ്ങനാശേരി ബോട്ടു ജെട്ടിയില്‍ കട നടത്തുന്ന ചങ്ങനാശേരി പണ്ടകശാലക്കടവ് സ്വദേശി(71)

15.ചങ്ങനാശേരി മാര്‍ക്കറ്റിലെ മത്സ്യ വ്യാപാരിയായ പായിപ്പാട് സ്വദേശി(40).

16.ചങ്ങനാശേരി മാര്‍ക്കറ്റിലെ മത്സ്യവ്യാപാരിയായ ചങ്ങനാശേരി സ്വദേശി(44)

17.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ നാളികേര കടയിലെ ജീവനക്കാരന്‍(25)

18.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ മത്സ്യവ്യാപാരിയായ പായിപ്പാട് സ്വദേശി(40).

19.ചങ്ങനാശേരി മാര്‍ക്കറ്റിലെ മത്സ്യവ്യാപാര ശാലയിലെ ജീവനക്കാരനായ ചങ്ങനാശേരി സ്വദേശി(54).

20.ചങ്ങനാശേരി മാര്‍ക്കറ്റില്‍ മത്സ്യവ്യാപാരിയായ ചങ്ങനാശേരി സ്വദേശി(52).

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച മറ്റുള്ളവര്‍

21.പേരൂര്‍ സ്വദേശി(27). പാന്‍ക്രിയാസ് സംബന്ധമായ അസുഖം ബാധിച്ച് പത്തു ദിവസം മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

22.തിരുവാര്‍പ്പ് സ്വദേശി(55). നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്നു.

23.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന അയ്മനം സ്വദേശി(38).

24.കിടങ്ങൂരില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന ഏറ്റുമാനൂര്‍ സ്വദേശി(46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

25.പത്ര ഏജന്റായ കോട്ടയം ചുങ്കം സ്വദേശി(42). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

26.അയ്മനത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന അയ്മനം സ്വദേശിനി(75)

27.കോട്ടയം സ്വദേശി(51). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

28.പാലാ മുനിസിപ്പാലിറ്റിയിലെ ജീവനക്കാരിയായ എറണാകുളം കലൂര്‍ സ്വദേശിനി(34). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

29.നേരത്തെ രോഗം സ്ഥീരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന നാട്ടകം സ്വദേശി(52).

30.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അയ്മനം സ്വദേശി(43).

31.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന തിരുവാര്‍പ്പ് സ്വദേശിനി(45).

32.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അയ്മനം സ്വദേശി(43).

33.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അയ്മനം സ്വദേശി(53).

34.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട തിരുവാര്‍പ്പ് സ്വദേശി(16)

35.തലയാഴം സ്വദേശിനി(35). എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

36.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കാഞ്ഞിരപ്പള്ളി സ്വദേശിനി(62)

വിദേശത്തുനിന്ന് എത്തിയവര്‍

37-40. യു.എ.ഇയില്‍നിന്ന് ജൂലൈ ആറിന് എത്തി ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ ചെന്നിത്തല സ്വദേശി(34)യും ഭാര്യയും(33) മകളും(5) മകനും(3).

  1. സൗദി അറേബ്യയില്‍നിന്നും ജൂലൈ നാലിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(25).
  2. കുവൈറ്റില്‍നിന്ന് ജൂണ്‍ 14ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(31).
  3. സൗദി അറേബ്യയില്‍നിന്ന് ജൂലൈ അഞ്ചിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പായിപ്പാട് നാലുകോടി സ്വദേശി(55). നേരത്തെ രോഗം സ്ഥിരീകരിച്ച ഭര്‍ത്താവ് ചികിത്സയിലാണ്.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍

  1. തമിഴ്‌നാട്ടില്‍നിന്നെത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡം സ്വദേശി(20)
  2. തമിഴ്‌നാട്ടില്‍നിന്നെത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡം സ്വദേശി(20)
  3. ബാംഗ്ലൂരില്‍നിന്ന് ജൂലൈ എട്ടിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി(31).

Leave a Reply

%d bloggers like this: