കോട്ടയം ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അധിക നിയന്ത്രണം; അധിക നിയന്ത്രണങ്ങള്‍ ഇങ്ങനെ, പ്രദേശങ്ങള്‍ ഇവയൊക്കെ

കോട്ടയം ജില്ലയിലെ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

നാലു പഞ്ചായത്തുകളിലും 36 തദ്ദേശ സ്ഥാപനങ്ങളിലെ 61 വാര്‍ഡുകളിലും നിരോധനാജ്ഞയ്ക്ക് പുറമെ ഏര്‍പ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങളാണ് ഇനിമുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്കും ബാധകം. 144 പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ നാലു പേരില്‍ അധികം കൂട്ടം ചേരുന്നതിന് നിരോധനമുണ്ട്.

Advertisements

സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും ജില്ലയിലെ മറ്റു മേഖലകളിലും ബാധകമാണ്.

ഇപ്പോള്‍ 71 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 860 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

ഈ പ്രദേശങ്ങളിലെ അധിക നിയന്ത്രണങ്ങള്‍ ചുവടെ

പൊതുജനങ്ങള്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ ചെയ്യരുത്

റേഷന്‍ കടകള്‍ ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കു മാത്രമാണ് പ്രവര്‍ത്തനാനുമതി. പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെയായിരിക്കും.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഫോണ്‍ നമ്പര്‍ ഉപഭോക്താക്കളെ അറിയിക്കണം. ആവശ്യക്കാര്‍ക്ക് ഈ നമ്പരുകളില്‍ വിളിച്ചോ വാട്‌സപ് മുഖേനയോ മുന്‍കൂറായി വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തണം. ഇങ്ങനെ അറിയിക്കുന്നതനുസരിച്ച് പാക്കറ്റുകളിലാക്കി കടകളില്‍ എടുത്തു വയ്ക്കുന്ന സാധനങ്ങള്‍ കടയുടമകള്‍ അറിയിക്കുന്ന സമയത്ത് ശേഖരിക്കുകയോ ഹോം ഡെലിവറി നടത്തുകയോ ചെയ്യാം. ഈ സംവിധാനത്തിന്റെ ഏകോപനം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കണം.

ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കുന്നതിന് അനുമതിയില്ല. രാവിലെ ഏഴു മുതല്‍ വൈകുന്നേരം 7.30 വരെ വരെ പാഴ്‌സല്‍ സര്‍വീസോ ഹോം ഡെലിവറിയോ നടത്താം.

രാത്രി ഒന്‍പതു മുതല്‍ രാവിലെ ഏഴു വരെ അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമുള്ള യാത്രകള്‍ക്ക് ഇളവുണ്ട്.

മരണാനന്തര ചടങ്ങുകള്‍ ഒഴികെ മറ്റൊരു ചടങ്ങുകള്‍ക്കും ഈ മേഖലകളില്‍ അനുമതിയില്ല. ചടങ്ങു നടത്തുന്നതിനു മുന്‍പ് കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ ഈവന്റ് രജിസ്‌ട്രേഷന്‍ എന്ന ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം.

ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല.

ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഈ മേഖലകളില്‍ ബാധകമാണ്.

നിയന്ത്രണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ അനിവാര്യത ജനങ്ങളെ അറിയിക്കുന്നതിന് പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അനൗണ്‍സ്‌മെന്റ് നടത്തും.

ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍, ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നിരീക്ഷണം ഈ സ്ഥലങ്ങളിലുണ്ടാകും.

ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും ഐ.പി.സി സെക്ഷന്‍ 188, 269 പ്രകാരവും നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

അധിക നിയന്ത്രണം ബാധകമായ കണ്ടെയ്ന്‍മെന്റ് സോണുകള്‍

1.ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി – 8,12,15,21,19,2,4,7,23,27,6,9,13,17,22,1,3,5,11,18,32,30,20,26,31
2.ചങ്ങനാശേരി മുനിസിപ്പാലിറ്റി – 10, 23, 26,33, 12, 17, 28, 35, 16, 30, 8, 24
3.കോട്ടയം മുനിസിപ്പാലിറ്റി – 47, 16,49, 3, 6, 34,35,42, 1, 4,50, 36,41, 28, 25, 5, 9, 19,52,30,7, 40,44,22,43, 14,46, 2,8, 10, 11, 12, 15, 18, 29, 21, 24, 27, 13, 17, 31,26,33,37,48,51, 20, 23, 39, 32,39

4.പാലാ മുനിസിപ്പാലിറ്റി – 21, 13, 7, 8, 1,10, 23, 6 , 14, 15, 20
5.വൈക്കം മുനിസിപ്പാലിറ്റി – 17, 2,18,19, 25, 1, 5,6,15, 23, 10, 14, 3
6.ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി – 17, 19, 7, 16, 21, 23,5, 18

7.പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് – 11, 2, 3,5,914, 1,6,10,13, 16, 18, 23, 4, 7, 15
8.പാമ്പാടി ഗ്രാമപഞ്ചായത്ത് – 13, 14, 5, 16, 6, 4, 1,7,12, 20, 11, 18, 19, 2, 8, 15, 17, 9, 3
9.തലപ്പലം ഗ്രാമപഞ്ചായത്ത് – 9, 12, 13
10.മുണ്ടക്കയം ഗ്രാമപഞ്ചായത്ത് – 6,16, 1,13, 2, 12,8, 3,5,7, 9, 11, 14, 17, 21, 19, 10, 20
11.പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് – 7, 4,6,8, 17, 3, 14, 18, 2,5,9,13, 15, 16, 3, 16

12.മണര്‍കാട് ഗ്രാമപഞ്ചായത്ത് – 15, 16, 11, 14, 4,5,7,10, 17, 1,12, 6
13.പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് 12,11,9,1,4,6, 14, 13
14.മീനടം ഗ്രാമപഞ്ചായത്ത് – 5, 4,6, 12, 2, 7, 9, 1
15.മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് -2,3,4,6,10,11, 12 8, 13, 14, 8, 15, 5,9
16.തിടനാട് ഗ്രാമപഞ്ചായത്ത് – 3,10,13,1,2,4, 8, 11,7,14

17.കങ്ങഴ ഗ്രാമപഞ്ചായത്ത് – 13, 6, 9, 10, 3, 14
18.കൂരോപ്പട ഗ്രാമപഞ്ചായത്ത് – 15, 16, 2, 11, 12, 3, 6, 9, 10,5, 14, 7, 8, 13, 1
19.അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് 13, 15, 10,8, 1, 2, 3,5, 11, 12, 7, 9, 14, 19, 6, 17
20.കടനാട് ഗ്രാമപഞ്ചായത്ത്- 11,5, 10,8

21.ഉദയനാപുരം ഗ്രാമപഞ്ചായത്ത് 5, 12, 14, 21,3,4,10,13, 15, 17
22.തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത്- 11,7,17,1,16,3,8,12,18,4 , 6
23.വാഴൂര്‍ ഗ്രാമപഞ്ചായത്ത്- 8, 15, 2, 3, 4, 5, 7, 10,14,16,9,1
24.രാമപുരം ഗ്രാമപഞ്ചായത്ത്- 8,11,4,7,15,18,3,6,5,10,13,16,17
25.കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്- :12,1,13,14,3,4,6,15,16,18,21,2,8,10,17,22,5,7,9,11,19,20,23

26.ചിറക്കടവ്ഗ്രാമപഞ്ചായത്ത്- 20,8,,19,16,9,13,2,4,5,11,12,18,7,14,17,3,14,15
27.മുളക്കുളം ഗ്രാമപഞ്ചായത്ത്- 5,6,16,1,7,8,14,4,11,12,13,15
28.അതിരമ്പുഴ ഗ്രാമപഞ്ചായത്ത്- 11,17,3,15,18,10,13,19,9,20,8,16,1,4,7,21
29.എലിക്കുളം ഗ്രാമപഞ്ചായത്ത്- 3,5,10,16,11,4,9,14,15,12
30.നെടുംകുന്നം ഗ്രാമപഞ്ചായത്ത്- 1,14,10,2,3,4,7,12,15

31.ചെമ്പ് ഗ്രാമപഞ്ചായത്ത്- 15,2,11,10,12,14
32.കുറിച്ചി ഗ്രാമപഞ്ചായത്ത്- 4,13,6,14,8,9,20,17,10,11,19,2,3,5
33.കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്- 7,12,13,14,15,16,10,11,8,2,4,6,1,17,18,9
34.മണിമല ഗ്രാമപഞ്ചായത്ത്- 11, 15
35.പായിപ്പാട് ഗ്രാമപഞ്ചായത്ത്- 7,2,6,8,10,4,14,3,9,13
36.മുത്തോലി ഗ്രാമപഞ്ചായത്ത്- 4,1,9,3,6,11,13,5,7,10

37.തലയാഴം ഗ്രാമപഞ്ചായത്ത്- 9
38.കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്- 4,10,12,3,7
39.ഞീഴൂര്‍ ഗ്രാമപഞ്ചായത്ത്-11,9,6,5,8,2,3,7,10,12,14,1
40.തലയോലപ്പറമ്പ് : 13,10,1,6,8,9
41.വെച്ചൂര്‍ ഗ്രാമപഞ്ചായത്ത്- 3,9,8,1,2,7,12
42.നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത്- 5,1,2,3,4,6,8,9,10,13,15,14,7,11,12

43.കാണക്കാരി ഗ്രാമപഞ്ചായത്ത്- 10,15,7,9,5,8,11,13,1,2,4,6,14
44.ഉദയനാപുരം ഗ്രാമപഞ്ചായത്ത്- 5,12,14,2,3,4,10,13,15,17
45.ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് -9,8, 15, 7, 13, 10, 12, 6, 4, 1,11,14,16,2,3, 5
46.മാടപ്പള്ളി ഗ്രാമപഞ്ചായത്ത് -11,19, 17, 15, 18, 8, 13, 14, 1, 2
47.പാറത്തോട് ഗ്രാമപഞ്ചായത്ത് – 15, 3, 11, 17,18, 9,14,4, 12, 16, 19,7,8, 10, 6, 5, 13

48.മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് – 15, 11,8, 4, 13, 3, 14, 9
49.കല്ലറ ഗ്രാമപഞ്ചായത്ത് -3, 8, 1,6,10,5,9
50.മൂന്നിലവ് ഗ്രാമപഞ്ചായത്ത് – 12,11,13, 2,8
51.മരങ്ങാട്ടു പളളി ഗ്രാമപഞ്ചായത്ത് -4,5 7, 8,10,11 13, 6
52.കുമരകം ഗ്രാമ പഞ്ചായത്ത് – 5, 7,14, 6, 11, 14, 16,2,9, 3, 10, 15, 12

53.ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് – 8, 3, 2,4, 11,6,10,1, 12
54.മേലുകാവ് ഗ്രാമപഞ്ചായത്ത് -1, 8, 9, 10, 11,2, 12
55.ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് – 9, 12, 3, 7, 8, 4
56.കോരുത്തോട് ഗ്രാമപഞ്ചായത്ത് -4, 3, 11, 1, 2,7,10, 12, 13
57.കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് -3,5,6, 2, 4, 11, 12, 13, 15,9,10,7

  1. തലനാട് ഗ്രാമപഞ്ചായത്ത് -4, 5
  2. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് -4,5,6,7,11,1, 2,10
    60.വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് – 1,14, 6, 11, 12, 9,15,2,3,4,10,13, 16
    61.എരുമേലി ഗ്രാമപഞ്ചായത്ത് – 15, 16, 19,21,5, 23, 2,6,22,1,20, 8, 10
  3. അകലക്കുന്നം ഗ്രാമ പഞ്ചായത്ത് – 15, 11,4,5,9,12, 6

63.കറുകച്ചാല്‍ ഗ്രാമ പഞ്ചായത്ത് – 3,7,8, 15, 1,10, 4, 11, 2,5, 16, 6, 12
64.വിജയപുരം ഗ്രാമ പഞ്ചായത്ത് -2,4, 7, 13, 3, 10, 17,18,6, 11, 1,5, 12, 16, 19
65.ടി.വി.പുരം ഗ്രാമ പഞ്ചായത്ത് – 7, 9, 14, 3, 4,10,13, 1,8
66.അയ്മനം ഗ്രാമ പഞ്ചായത്ത് – 7, 9, 2, 8, 14, 16, 13, 1,5, 19, 3
67.തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്ത് – 20,4, 9, 17, 2, 13, 7,10, 12, 14, 15, 19, 1,8,5,11,3, 6, 16

68.വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് – 3, 16, 14, 10, 6, 13, 2,5, 1, 21, 8, 9, 11, 12, 15, 18
69.വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് – 5, 1, 11
70.വാകത്താനം ഗ്രാമപഞ്ചായത്ത് – 1,2,3,4,5,6,7,10,11,14,15, 9,12, 13,16,17, 18,19,20
71.കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് – 4,7, 5, 12, 13
72.കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് – 6, 3, 14, 11,5, 12
73.കരൂര്‍ ഗ്രാമപഞ്ചായത്ത് – 14,9,11,7,2,1,15, 3,13

74.തീക്കോയി ഗ്രാമപഞ്ചായത്ത് – 2
75.മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് – 4,7, 11
76.വെള്ളൂര്‍ : 1,14,6,11,12,9,15,2,3,4,10,13,16
77.പളളിക്കത്തോട് : 7,4,5,12,1,3,6,9,10,11,14,15,16

ജില്ലയില്‍ നിരോധനാജ്ഞയും അധിക നിയന്ത്രണങ്ങളും നിലനില്‍ക്കുന്ന മേഖലകള്‍

എല്ലാ വാര്‍ഡുകളിലും ബാധകമായ തദ്ദേശ സ്ഥാപനങ്ങള്‍

1.കൂരോപ്പട
2.പാമ്പാടി
3.ആര്‍പ്പൂക്കര
4.അതിരമ്പുഴ

ബാധകമായ തദ്ദേശ സ്ഥാപന വാര്‍ഡുകള്‍

1.അകലക്കുന്നം-11,
2.ചങ്ങനാശേരി-10,
3.ചെമ്പ്-11, 14,
4.എലിക്കുളം-10,11,
5.എരുമേലി-15,16,

6.കടുത്തുരുത്തി-6,12,14
7.കാണക്കാരി-9
8.കറുകച്ചാല്‍-7
9.കിടങ്ങൂര്‍-5
10.കോട്ടയം- 1, 5, 6,9, 10, 16, 17,19, 31, 33

11.കുമരകം-7
12.മണര്‍കാട്-16
13.മാഞ്ഞൂര്‍-13,14
14.മുണ്ടക്കയം-3,6,8
15.പള്ളിക്കത്തോട്-4

16.രാമപുരം-3
17.തിരുവാര്‍പ്പ്- 7,11,13
18.തൃക്കൊടിത്താനം-4
19.ഉദയനാപുരം-12,13
20.ഉഴവൂര്‍-6

21.വാകത്താനം-9
22.വാഴപ്പള്ളി-2
23.വിജയപുരം-3,17
24.ഈരാറ്റുപേട്ട-17

25.ഏറ്റുമാനൂര്‍-4
26.നീണ്ടൂര്‍-5
27.പായിപ്പാട്-12
28.പൂഞ്ഞാര്‍ തെക്കേക്കര-9, 11
29.കല്ലറ-6

30.പനച്ചിക്കാട് -3
31.തലയാഴം-9
32.മാടപ്പള്ളി-1, 12
33.ഞീഴൂര്‍-9

34.പുതുപ്പള്ളി-7,17
35.വെച്ചൂര്‍-3
36.കൂരോപ്പട-15,16

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply