കോട്ടയം ജില്ലയില്‍ 26 പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി ; ആകെ 908

കോട്ടയം ജില്ലയില്‍ 26 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. 21 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കി.

നിലവില്‍ 70 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 908 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

Advertisements

ഈ മേഖലകളിലും നിരോധനാജ്ഞ നിലവിലുള്ള സ്ഥലങ്ങളിലും അധിക നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാര്‍ഡുകളിലുമാണ് 144നൊപ്പം അധിക നിയന്ത്രണങ്ങളുമുള്ളത്.

പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പഞ്ചായത്തുകള്‍

അകലക്കുന്നം -10
കങ്ങഴ – 1, 2, 11, 12
കൂട്ടിക്കല്‍ – 2,5,6,7,8, 10, 11, 12
ഉഴവൂര്‍ – 13

വെച്ചൂര്‍ – 4,10,11
അതിരമ്പുഴ- 6, 14
കുമരകം – 13
തലനാട്-13

കറുകച്ചാല്‍ – 9, 13
വിജയപുരം – 15
മുത്തോലി – 8, 12
കൊഴുവനാല്‍ – 6

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍

ആര്‍പ്പൂക്കര – 2, 11, 13
വാഴൂര്‍-2,4,5,8, 15, 16
പുതുപ്പള്ളി – 2, 14, 16
മണര്‍കാട് – 4, 5

കൂരോപ്പട – 8, 13
വിജയപുരം – 7
അയര്‍ക്കുന്നം -11
മുത്തോലി – 1
കൊഴുവനാല്‍ – 4,7

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply