കോട്ടയം ജില്ലയില്‍ പുതിയ അഞ്ച് കണ്ടെയ്ന്‍മെന്റ് സോണുകള്‍; മൂന്നെണ്ണം ഒഴിവാക്കി

കോട്ടയം: ജില്ലയില്‍ നാല് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അഞ്ചു വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

വൈക്കം മുനിസിപ്പാലിറ്റിയിലെ 13ാം വാര്‍ഡ്, കുമരകം ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകള്‍, മറവന്തുരുത്ത് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് , കുറിച്ചി ഗ്രാമപഞ്ചായത്തിലെ 20ാം വാര്‍ഡ് എന്നിവിടങ്ങളിലാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ പുതിയതായി ഏര്‍പ്പെടുത്തിയത്.

ഇതോടെ വൈക്കം മുനിസിപ്പാലിറ്റിയിലും കുമരകം ഗ്രാമപഞ്ചായത്തിലും നാലു വീതം കണ്ടെയ്ന്‍മെന്റ് സോണുകളായി. കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡ്, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 35ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

ഇപ്പോള്‍ ജില്ലയില്‍ 18 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 41 വാര്‍ഡുകളിലാണ് പ്രത്യേക നിയന്ത്രണങ്ങളുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

  • ചങ്ങനാശേരി24, 31, 33, 34
  • ഏറ്റുമാനൂര്‍4
  • കോട്ടയം24, 39 , 46
  • വൈക്കം13, 21, 24, 25

ഗ്രാമപഞ്ചായത്തുകള്‍

  • പാറത്തോട് 7, 8, 9, 16
  • അയ്മനം 6, 14
  • ഉദയനാപുരം 16
  • തലയോലപ്പറമ്പ് 4
  • കുമരകം 4, 12, 10, 11
  • ടിവിപുരം10
  • വെച്ചൂര്‍ 1,3, 4
  • മറവന്തുരുത്ത് 1, 11, 12
  • കാഞ്ഞിരപ്പള്ളി18
  • വാഴപ്പള്ളി20
  • പായിപ്പാട്7, 8, 9, 10, 11
  • തലയാഴം1
  • തിരുവാര്‍പ്പ്11

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: