കോട്ടയം കളക്ടറേറ്റു ജീവനക്കാരുടെ ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: കോട്ടയം കളക്ടറേറ്റിലെ ജീവനക്കാരുടെ ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ്. കോട്ടയം കളക്ടറേറ്റിലെ 34 ജീവനക്കാരുടെ പരിശോധനാഫലം ആണ് വന്നത്.

അതേ സമയം, അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി.

നേരത്തെ കളക്ടറേറ്റ് ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ അടക്കം നിരീക്ഷണത്തില്‍ പോയിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കോട്ടയം കളക്ടറുടെ അടക്കം ഫലവും നെഗറ്റീവ് ആയിരുന്നു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply