കോട്ടയം ജില്ലയിലെ സ്ഥിതി അതിഗുരുതരമെന്ന് കളക്ടര്‍; അതി ജാഗ്രത വേണ്ട സമയം, കൂടുതല്‍ കേസുകളും കുടുംബത്തിനകത്തു നിന്നും ഫംഗ്ഷനുകളില്‍ നിന്നും

കോട്ടയം: ജില്ലയിലെ സ്ഥിതി അതിഗുരുതരമെന്നും അതി ജാഗ്രത വേണ്ട സമയമാണെന്നും ജില്ലാ കളക്ടര്‍ എം അഞ്ജന ഐഎഎസ്. കോട്ടയത്ത് ആദ്യമായി 2000 കടന്ന് പ്രതിദിന കോവിഡ് കണക്ക് കുതിച്ചിരിക്കുകയാണ്.

20ന് അടുത്താണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് ഏറെ ഗുരുതരമായ സാഹചര്യമാണെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ രണ്ടു കോവിഡ് ആശുപത്രികളാണ് ജില്ലയിലുള്ളത്.

Advertisements

സിഎഫ്എല്‍ടിസികളും പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും ഇതേ നിരക്കില്‍ വ്യാപനം തുടരുകയാണെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ടു പോകുമെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.

നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കേസുകള്‍ വീടുകള്‍ക്കുള്ളില്‍ നിന്നു തന്നെയാണ് ഉണ്ടാകുന്നത്. വിവിധ ഫംഗ്ഷനുകളില്‍ പങ്കെടുക്കുന്നവര്‍ക്കും രോഗബാധ കൂടുതലായി കാണപ്പെടുന്നുണ്ട്.

കോട്ടയം ജില്ലയില്‍ നിലവിലുള്ള എട്ട് ക്ലസ്റ്ററുകളില്‍ നാലെണ്ണവും മൃത സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായവയാണ്. ഈ സാഹചര്യത്തില്‍ ഒഴിവാക്കാന്‍ സാധിക്കുന്ന പരിപാടികള്‍ എല്ലാം ഒഴിവാക്കുക തന്നെ ചെയ്യണം.

ഏതെങ്കിലും പരിപാടി സംഘടിപ്പിക്കുന്നവര്‍ 75 പേര്‍ എന്ന സര്‍ക്കാരിന്റെ നിര്‍ദേശം കൃത്യമായി പാലിക്കണം. വാക്‌സിന്റെ ലഭ്യത അനുസരിച്ച് മാത്രമേ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്താനാവൂ എന്നും എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply