Tuesday, July 27, 2021
HomeErattupetta Newsഅരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിന് കോട്ടയം കളക്ടറുടെ അഭിനന്ദനം

അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിന് കോട്ടയം കളക്ടറുടെ അഭിനന്ദനം

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ തിരഞ്ഞെടുപ്പ് അധികൃതരോടൊപ്പം സഹരിച്ച് പ്രവര്‍ത്തിച്ചതിന് അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിന് കോട്ടയം കലക്ടറുടെ അഭിനന്ദനം.

കൂടുതല്‍ ജനങ്ങളെ ഇന്ത്യന്‍ ജനാതിപത്യ പ്രക്രിയയുടെ ഭാഗമാക്കാനും ബോധവല്‍ക്കരണം നടത്തുവാനും കോളേജുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിലൂടെ സാധിച്ചുവെന്ന് പ്രശംസാപത്രത്തിലൂടെ കളക്ടര്‍ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീപ് എന്ന പരിപാടിയുമായാണ് അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് സഹകരിച്ച് പ്രവത്തിച്ചത്.

കോട്ടയം ജില്ലയിലെ സ്വീപ് പരിപാടിയുടെ ഉത്ഘാടനം ഈരാറ്റുപേട്ടയില്‍ വച്ച് നടന്നപ്പോള്‍ പ്രിന്‍സിപ്പല്‍ ഡോ.റെജി വര്‍ഗ്ഗീസ് മേക്കാടന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഭരണഘടനയില്‍ രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും നിലവിലുള്ള അവകാശത്തെക്കുറിച്ച് ലളിതഭാഷയില്‍ വിവരണം നല്‍കിയിരുന്നു.

അന്ന് പ്രസംഗ ശേഷം കളക്ടര്‍ പ്രിന്‍സിപ്പലിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. സ്വീപ് പദ്ധതിയുടെ ഭാഗമായി കോളേജിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ‘വോട്ട് വണ്ടിയുമായി’ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയുമായി സഹകരിച്ചിരുന്നു.

കളക്ടറുടെ പ്രശംസ നേടിയ പ്രിന്‍സിപ്പലിനെയും, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ബിനോയ് കുര്യന്‍, ശ്രീമതി. എലിസബത്ത് അഗസ്റ്റിന്‍ എന്നിവരെയും, എന്‍.എസ്.എസ് വോളണ്ടിയര്‍മാരെയും കോളേജ് മാനേജര്‍ വെരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ബര്‍സാറും കോഴ്‌സ് കോര്‍ഡിനേറ്ററുമായ റവ. ഫാ. ജോര്‍ജ് പുല്ലുകാലായില്‍ എന്നിവര്‍ അഭിനന്ദിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments