General News

അക്രമകാരികളായ തെരുവ് നായ്ക്കൾക്കെതിരെയുള്ള പോരാട്ടം യുവ നേതാക്കൾക്കെതിരെയുള്ള കേസിന്റെ വിധി ഇന്ന്

തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഉപദ്രവകാരികളായ തെരുവ് നായ്ക്കളെ ഇല്ലായ്മ ചെയ്യുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നാവാശ്യപ്പെട്ട് കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന സജി മഞ്ഞകടമ്പൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിലെ വിധി കോട്ടയം ചീഫ്‌ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.

കോട്ടയം മാർക്കറ്റിൽ ജനങ്ങൾക്ക് ഉപദ്രവകാരികളായ തെരുവ് നായ്ക്കളെ നാട്ടുകാർ കൊന്നിടുകയും ഈ നായ്ക്കളുമായി യൂത്ത് ഫ്രണ്ട് പ്രവർത്തകർ കോട്ടയം ഹെഡ് പോസ്റ്റാഫീസിനു മുമ്പിലേക്ക് യൂത്ത് ഫ്രണ്ട് പ്രവർത്തകർ പ്രകടനം നടത്തുകയായിരുന്നു” എന്നാൽ തെരുവ് നായ്ക്കളെ കൊന്നു എന്ന പേരിൽ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന സജി മഞ്ഞകടമ്പൻ, ഉൾപ്പടെ 15 പേർക്ക് എതിരെയായിരുന്നു കോട്ടയം ഈസ്റ്റ് പോലീസ് കേസ്സ് എടുത്തത്.

26 – 09-2016-ൽ ആണ് കേസ്ലിന് ആസ്പദമായ പ്രതിഷേധ സമരം നടന്നത്. എന്നാൽ രാഷ്ടീയ സാഹചര്യം മാറിയ സാഹചര്യത്തിൽ ഈ കേസ്സിൽ ഉൾപ്പെട്ട പ്രതികൾ ഇപ്പോൾ ഇരു മുന്നണികളിലാണ് ‘ കഴിഞ്ഞ ആറ് വർഷക്കാലമായി ഇരു മുന്നണികളിലുള്ള പ്രവർത്തകർ 36 ദിവസം കോടതിയിൽ ഹാജരായി’.

എന്നാൽ കേസ്സ് അനന്തമായി നീണ്ടതോടെ കേസ്സിൽ ഉൾപ്പെട്ടവർക്ക് വിദേശത്ത് ജോലിക്ക് പോലും പോകാൻ കഴിയാത്ത സാഹചര്യത്തിൽ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ആറ് മാസത്തിനുള്ളിൽ കേസ്സ് തീർപ്പാക്കണമെന്ന വിധിയെ തുടർന്നാണ് അടിന്ത രമായി കോട്ടയം സിജെഎം കോടതി വാദം പൂർത്തിയാക്കി വിധി പറയാൻ തുടങ്ങുന്നത് കേസ്സിൽ ഉൾപ്പെട്ടിരുന്ന സോജി മുക്കാട്ടുകുന്നേൽ മരണപ്പെടുകയും ബാക്കി 14 പ്രതികളാണ് നിലവിൽ ഉള്ളത്.

സജി മഞ്ഞകടമ്പൻ , പ്രസാദ് ഉരുളികുന്നം, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കകുഴി, പിറവം നഗരസഭാംഗം ജിൽസ് പെരിയപ്പുറം, അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം സജി തടത്തിൽ, ഖാദി ബോർഡ് അംഗം സാജൻ തൊടുക, മുൻ കോട്ടയം മുൻസിപ്പൽ കൗൺസിലർ ജോജി കുറത്തിയാടൻ, ഷാജി പുളിമൂടൻ; ബിജു കുന്നേ പറമ്പൻ, ഗൗതം എൻ നായർ, ജോയി സി കാപ്പൻ, പ്രതീഷ് പട്ടിത്താനം, തോമസ് പാറക്കൽ, രാജൻ കുളര എന്നിവരാണ് നിലവിൽ പ്രതിസ്ഥാനത്ത് ഉള്ളത്.

ജനങ്ങൾക്ക് ഉപദ്രവകാരികളായ കാട്ടുപന്നിയെ കൊല്ലാൻ നിയമം ഉള്ള നാട്ടിൽ നിത്യേന ജനങ്ങൾക്ക് ഉപദ്രവകാരികളായ തെരുവ് നായ്ക്കളെ ഇല്ലായ്മ ചെയ്യാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നാവാശ്യപ്പെട്ട് പ്രതിക്ഷേധിച്ചതിന് നീണ്ട ആറു വർഷക്കാലമായി കോടതി കയറിയിറങ്ങിയത്.

Leave a Reply

Your email address will not be published.