പാലാ: കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുകയാണെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
മയക്കുമരുന്ന് വ്യാപനവും ഇവിടം കേന്ദ്രമായി നടക്കുന്നു എന്ന് നേരത്തെ ആക്ഷേപമുണ്ട്. ബസ്സ് സർവ്വീസ് പോലും മുടക്കിയാണ് പട്ടാപകൽ ഒരു പറ്റം ബസ് ജീവനക്കാർ സ്കൂൾ വിദ്യാർത്ഥിനിയെ ബസിനുള്ളിൽ പീഡനത്തിന് ഇരയാക്കിയത്.
ബസിനെ മറയാക്കി നടത്തിയ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടെ മുഴുവൻ പ്രതികളെയും ഒത്താശ ചെയ്ത കൂട്ടാളികളെയും കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിക്കുവാൻ സമഗ്ര അന്വേഷണം നടത്തണമെന്നും സംഘടനാ നേതാക്കളായ വനിതാ കോൺഗ്രസ് (എം) സംസ്ഥാനപ്രസിഡണ്ട് പെണ്ണമ്മ ജോസഫ്, കെ-എസ്.സി (എം) പ്രസിഡണ്ട് ടോബി തൈപ്പറമ്പിൽ, പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം, സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് പ്രസിഡണ്ട് ടോബിൻ.കെ.അലക്സ്, വാർഡ് കൗൺസിലർ ലീന സണ്ണി എന്നിവർ ആവശ്യപ്പെട്ടു.
കൊട്ടാരമററത്ത് പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19