കോരുത്തോട് ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചത് പ്രതിഷേധിച്ചുകൊണ്ട് എൽഡിഎഫ് നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും സിപിഐഎം ഏരിയാ കമ്മറ്റി സെക്രട്ടറി സ. കെ. രാജേഷ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ സി പി എം ലോക്കൽ സെക്രട്ടറി പി കെ സുധീർ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് കൺവീനർ സി കെ മോഹനൻ സ്വാഗതം പറഞ്ഞു യോഗത്തിൽ സിപിഐ ലോക്കൽ സെക്രട്ടറി കെ ബി രാജൻ, കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം(എം ) സണ്ണി വെട്ടുക്കല്ലേൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗം വി എൻ പീതാംബരൻ, എം എ ജോസ്, എം എസ് ബാബുകുട്ടൻ, സി.ശശി, കെ ആർ സെയിൻ, എസ് പ്രദീപ്, സിനു സോമൻ, ഹരിലാൽ, എൻ റ്റി യശോധൻ,തുടങ്ങിയവർ സംസാരിച്ചു