കൂട്ടിക്കൽ: സെന്റ് ജോർജ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ റെജി സെബാസ്റ്റ്യൻ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്റ്റാഫ് സെക്രട്ടറി ജിമ്മി എബ്രഹാം സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ അനൂപ് തേനമ്മക്കൽ,കുമാരി അൽഫോൻസാ P S എന്നിവർ ആശംസകൾ നൽകി.
കുട്ടികളുടെ ദേശഭക്തിഗാനവും വിവിധ ഇനം കലാപരിപാടികളും സ്വാതന്ത്ര്യദിന സന്ദേശ റാലിയും നടത്തി.
ഡാലിയ പി അഭിലാഷ് യോഗത്തിന് കൃതജ്ഞത അർപ്പിച്ചു. പി ടി എ സെക്രട്ടറി ദേവസ്യാച്ചൻ പി ജെ, മറ്റ് അധ്യാപക, അനധ്യാപകർ നേതൃത്വം നൽകി.