ലയൺസ് ക്ലബ്‌സ് ഇന്റർനാഷണലിന്റെയും ഡിസ്ട്രിക്ട് 318 B യുടെയും വിവിധ ക്ലബ്ബുകളുടെയും സഹകരണത്തോടെ കൂട്ടിക്കൽ, ഏന്തയാർ, ഇളംങ്കാട് ഭാഗങ്ങളിൽ പ്രകൃതിക്ഷോഭത്തിനിരയായവർക്ക് 10 ലക്ഷം രൂപയുടെ വിവിധ തരം കിറ്റുകളുടെ വിതരണോത്ഘാടനം കൂട്ടിക്കൽ ബഡായി ഓഡിറ്റോറിയത്തിൽ ഡിസ്ട്രിക്ട് ഗവർണർ PMJF Ln പ്രിൻസ് സ്കാറിയായുടെ ആദ്യക്ഷതയിൽ ബഹു : പൂഞ്ഞാർ എം ൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് P. Sസജിമോന് കൈമാറി ഉത്ഘാന കർമ്മം നിർവ്വഹിച്ചു.
ചടങ്ങിൽ പാറത്തോട് പഞ്ചായത്ത് പ്രസിഡൻറ് ജോണിക്കുട്ടി എബ്രഹാം, ലയൺസ് ക്ലബ് നേതാക്കളായ K. R. ഗോപകുമാർ,V M മാത്യു, സിബി മാത്യു , ജോയി സക്റിയാ, ഹരികുമാർ ,ബിനു കോയിക്കൽ, തോമസ് കുന്നപ്പള്ളി, മുണ്ടക്കയം, അരുവിത്തുറ, കോതനല്ലൂർ, കോട്ടയം സെൻട്രൽ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ് പ്രതിനിധികൾ, ജനപ്രതിനിധികൾതുടങ്ങിയവർ പങ്കെടുത്തു
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19