പ്രകൃതി ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപെട്ട് വേദന അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി യൂത്ത് ഫ്രണ്ട് എം തിടനാട് മണ്ഡലം കമ്മിറ്റി കൂട്ടിക്കലില്‍ എത്തി. തിടനാട് മണ്ഡലത്തില്‍നിന്നും ആയി കേരള കോണ്‍ഗ്രസ് എം, യൂത്ത് ഫ്രണ്ട് എം, കെ എസ് സി എം, പ്രവര്‍ത്തകര്‍ എത്തി.
ഭക്ഷ്യധാന്യ കിറ്റ് കളും നിത്യോപക സാധനങ്ങളും കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് ഹൈ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്‍കി.
കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്‍മാന്‍ ശ്രീ ജോസ് കെ മാണി സാന്നിധ്യത്തില്‍ തിടനാട് മണ്ഡലം കമ്മിറ്റി കൂട്ടിക്കല്‍ മണ്ഡലം കമ്മിറ്റി കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നുമായി കൈമാറി.
യോഗത്തില്‍ ശ്രീ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജി, വൈസ് പ്രസിഡണ്ട് ജെസി ജോസ, കുട്ടികള്‍ മണ്ഡലം പ്രസിഡണ്ട് ബിജോയ് മുണ്ടുപാലം, ജോര്‍ജുകുട്ടി ആഗസ്തി, മറ്റ് പ്രമുഖ നേതാക്കന്മാരും പങ്കെടുത്തു.
തിടനാട് മണ്ഡലം പ്രസിഡണ്ട് ഔസേപ്പച്ചന്‍ വെളുക്കുന്നേല്‍, ബിജുസ് കരിമ്പന്‍ഓലി, ഷെറിന്‍ പെരുമ്കുന്നേല്‍, അബേഷ് അലോഷ്യസ്, രതീഷ് മുതുപ്ലാക്കല്‍, അജോ, മിഥുന്‍, ടോം കളരിക്കല്‍, വിവേക്, ദേവസ്യാച്ചന്‍ പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19