General News

കൂട്ടിക്കൽ ദേശത്തിന്റെ റീഹാബിലിറ്റേഷൻ ; ഉദാരമതികളുടെ സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ച് പാലാ രൂപത സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റ്

വലിയ പ്രകൃതിദുരന്തം ഉണ്ടായ കൂട്ടിക്കൽ ദേശത്തിന്റെ റീഹാബിലിറ്റേഷൻ വർക്കുകൾ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. പാലാ രൂപതയുടെ സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റ് കോർഡിനേഷനിൽ ക്ലീനിങ് വർക്കുകളും, അടിയന്തര സഹായങ്ങളും നടത്തിയതിനു പുറമേ ഒന്നാം ഘട്ടം 9 വീടുകളുടെ നിർമ്മാണം വാർക്ക കഴിഞ്ഞ് വെഞ്ചരിക്കാറായിരിക്കുകയാണ്.

രണ്ടാം ഘട്ടം 6 വീടുകളുടെ നിർമാണം ആരംഭിച്ചു. ഈ 15 വീടുകൾക്ക് പുറമേ മൂന്നാം ഘട്ടമായി ശ്രീ. രാജു പൊട്ടംകുളം സൗജന്യമായി നൽകിയ സ്ഥലത്ത് പതിനഞ്ചോളം വീടുകളുടെ നിർമ്മാണത്തിനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.

പ്രളയകാലത്ത് ലഭിച്ച ഫണ്ട് ഇതിൽ നാല് വീടിനുള്ളതാണുള്ളത്. ബാക്കി രണ്ടു വീടിനു കൂടി അടുത്തിടെ സ്പോൺസേർസ് ആയി. ഉടൻ നിർമ്മാണം ആരംഭിക്കാനിരിക്കുന്ന 9 വീടുകൾക്ക് കൂടെ ഇനിയും പണം ലഭ്യമാകേണ്ടതുണ്ട്. ഉദാരമതികളുടെ സഹായസഹകരണങ്ങൾ എത്ര വലുതായാലും ചെറുതായാലും അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published.