കൂട്ടിക്കൽ : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ സെന്റ് ജോർജ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ മാനേജർ ജോസഫ് മണ്ണനാൽ പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.
സ്കൂൾ ഹെഡ്മാസ്റ്റർ റെജി സെബാസ്റ്റ്യൻ കുട്ടികൾക്ക് പരിസ്ഥിതി ദിനത്തെക്കുറിച്ച് സന്ദേശം നൽകി. അതിനുശേഷം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണവും കവിത രചനയും മറ്റ് വിവിധ തരം മത്സരങ്ങൾ സ്കൂൾ ഹാളിൽ വച്ച് നടത്തി. അധ്യാപക-അനധ്യാപകർ ഇതിനു നേതൃത്വം നൽകി.