Uzhavoor News

ഉഴവൂർ ഗ്രാമപഞ്ചായത് പുൽപ്പാറ കലാമുകളം റോഡിലുള്ള കൂനമാക്കിൽ പാലത്തിന്റെ ഉദ്ഘാടനം ബഹു മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു

പുൽപ്പാറ കലാമുകളം റോഡ് ൽ എം എൽ എ ഫണ്ട്‌ 10 ലക്ഷം ഉപയോഗിച്ച് നിർമിച്ച കൂനമാക്കിൽ പാലത്തിന്റെ ഉദ്‌ഘാടനം ബഹു എം എൽ എ മോൻസ് ജോസഫ് നിർവഹിച്ചു.

ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ആദ്യക്ഷത വഹിച്ചു.60 വർഷം പഴക്കമുള്ള പഴയ കലുങ്കി ന്റെ ബലക്ഷയം വാർഡ് മെമ്പർമാരും നാട്ടുകാരും മോൻസ് ജോസഫ് എം എൽ എ യുടെ ശ്രദ്ധയിൽ പെടുത്തി നിവേദനം സമർപ്പിച്ചതിനെ തുടർന്നാണ് കൂനമാക്കിൽ ജംഗ്ഷനിൽ പുതിയ പാലം നിർമിക്കാൻ എം എൽ എ ഫണ്ട്‌ അനുവദിച്ചു കൊടുത്തത്.

വാർഡ് മെമ്പര്മാരായ വൈസ് പ്രസിഡന്റ്‌ ഏലിയാമ്മ കുരുവിള, ബിനു ജോസ് തൊട്ടിയിൽ എന്നിവർ നേതൃത്വം നൽകി.കലുങ്ക്ന്റെ ഒരു വശം വാർഡ് 7 ഉം ഒരു വശം വാർഡ് 6 ഉം ആണ്. ഇരു പ്രദേശത്തും ഉള്ള ആളുകളുടെ ദീർഘനാളത്തെ ആഗ്രഹമാണ് സഫലമായത്.

യോഗത്തിൽ 11 ആം വാർഡ് മെമ്പർ ശ്രീനി തങ്കപ്പൻ, സൈമൺ ഒറ്റത്തങ്ങാടിയിൽ,സുഗതൻ കൂനമാക്കിൽ , ജോർജ് വാഴപ്പിള്ളിൽ, രാഘവൻ സർ, വാസുദേവൻ കൂനമാക്കിൽ, അനിൽ കൂനമാക്കിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published.