
കോണിപ്പാട് പുലർച്ചെ 5:30 ഓടെ വൻ തീപിടുത്തം. ഷോർട് സർക്യൂട്ടാണ് കാരണം എന്ന് സംശയിക്കുന്നു. റേഷൻ കടയും, പോസ്റ്റ് ഓഫീസും, സമീപം ഉള്ള കടയും പൂർണമായി കത്തിനശിച്ചു. നൂറു വർഷത്തിനടുത്ത് പഴക്കമുള്ള ഇലവുമ്മാക്കൽ ബാബുവിൻ്റെ ഉടമസ്ഥതയിലായിരുന്ന കെട്ടിടം കോണിപ്പാടിൻ്റെ മുഖമുദ്രയായിരുന്നു.
റേഷൻ കടയുടമ വാഴ ചാരിക്കൽ മാത്യു, പലചരക്ക് കടയുടമ വാഴചാരിക്കൽ ജോൺ എന്നിവർക്ക് കനത്ത നഷ്ടം ഉണ്ടായി.പോസ്റ്റ് ഓഫീസ് കത്തിയതോടെ വിലപ്പെട്ട രേഖകളും നഷ്ടമായി.ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ഫയർ ഫോഴ്സ് എത്തിയെങ്കിലും അഗ്നിശമനയന്ത്രത്തിൻ്റെ പ്രവർത്തനം തകരാറിലായത് തീപിടുത്തത്തിൻ്റെ ആക്കം കൂട്ടി. തുടർന്ന് സമീപ വാസിയായ നാട്ടുകാരൻ കിണറ്റിലെ മോട്ടോറിൽ നിന്നും ടെറസിൽ കയറി വെള്ളം പമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായത് മാതൃകയായി.പിന്നീട് രണ്ട് യൂണിറ്റ് ഫയർ എഞ്ചിൻ കൂടി എത്തിയെങ്കിലും കെട്ടിടങ്ങൾ പൂർണമായും കത്തിനശിച്ചു.