Pala News

കൊണ്ടാട് – ചക്കാമ്പുഴ റോഡ് നവീകരണം പുരോഗമിക്കുന്നു

പാലാ: ഏറെക്കാലമായി സഞ്ചാരം ദുസ്സഹമായിരുന്ന കൊണ്ടാട് – ചക്കാമ്പുഴ റോഡിൻ്റെ നവീകരണം ആരംഭിച്ചു. മാണി സി കാപ്പൻ എം എൽ എ മുൻ കൈയ്യെടുത്ത് അനുവദിപ്പിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്.

റോഡിൻ്റെ ദുരവസ്ഥ നാട്ടുകാർ മാണി സി കാപ്പൻ എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് റോഡ് നവീകരണത്തിനുള്ള നടപടികൾ ആരംഭിച്ചത്. റോഡിൻ്റെ നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾ എം എൽ എ വിലയിരുത്തി.

രാമപുരം ഗ്രാമപഞ്ചായത്ത് അംഗം റോബി ഊടുപുഴ, പാലം മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, മത്തച്ചൻ പുതിയിടത്തുചാലിൽ, എം പി കൃഷ്ണൻനായർ ബോബി പാലക്കൽ, ജോജോ പെരുമാലി, ശിവരാമൻ കൊച്ചുപറമ്പിൽ, ജോസ് പനച്ചെപിളളിൽ, ജോജോ, ഇഞ്ചനനിയിൽ, സണ്ണി പരുമ്പറപ്പള്ളിയിൽ തുടങ്ങിയവരും എം എൽ എയ്ക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.