തലചായ്ക്കാന്‍ ഇടമില്ലാതിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കൊല്ലം സിറ്റി ജനമൈത്രി പൊലീസ്

തലചായ്ക്കാന്‍ ഇടമില്ലാതിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് ജനമൈത്രി പോലീസിന്റെ കരുണയില്‍ ഇനി പെരുമഴയും പൊരിവെയിലും കൊള്ളാതെ സുഖമായി ഉറങ്ങാം. വൃദ്ധ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കൊല്ലം സിറ്റി ജനമൈത്രി പൊലീസ്.

പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ കുടിലില്‍ കഴിഞ്ഞിരുന്ന പരവൂരിലെ വൃദ്ധ ദമ്പതിമാര്‍ക്ക് സുമനസ്സുകളുടെ സഹായത്തോടെയാണ് ചാത്തന്നൂര്‍ എസിപി ഷൈനു തോമസ്, പരവൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആര്‍ രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്.

തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ കൊല്ലം അഡിഷണല്‍ എസ്പി ജോസി ചെറിയാന്‍ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. പോലീസ് സേനാംഗങ്ങളുടെ ഈ പ്രവര്‍ത്തി സമൂഹത്തിനു മാതൃകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി ഐപിഎസ് അഭിപ്രായപ്പെട്ടു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply