കൊല്ലത്ത് മദ്യലഹരിയില്‍ യുവാവിന്റെ ആസിഡ് ആക്രമണം; ഭാര്യയ്ക്കും മകള്‍ക്കും അയല്‍വാസികള്‍ക്കും പരിക്ക്

കൊല്ലം: ഇരവിപുരം വാളത്തുങ്കലില്‍ ഭാര്യയ്ക്കും മകള്‍ക്കും അയല്‍വാസികളായ കുട്ടികള്‍ക്കും നേരെ യുവാവിന്റെ ആസിഡ് ആക്രമണം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. വാളത്തുങ്കല്‍ സ്വദേശി ജയനാണ് ആക്രമണം നടത്തിയത്.

സംഭവത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റു. ജയന്റെ ഭാര്യ രജി, മകള്‍ ആദിത്യ(14) അയല്‍വാസികളായ പ്രവീണ, നിരഞ്ജന എന്നിവര്‍ക്കാണ് പരിക്കേറ്റത്. രജിയെയും ആദിത്യയേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisements

ഇരവിപുരം പോലീസ് കേസെടുത്തു. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ ജയനു വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. മദ്യലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയതെന്നാണ് സൂചന.

You May Also Like

Leave a Reply